പലർക്കും ഒരു ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന കാര്യമാണ് പല്ല് പൊന്തിയ അവസ്ഥ. പല ആളുകൾക്കും മുന്നിൽ സംസാരിക്കുന്ന സമയത്തും പല്ലുകൾ ഇത്തരത്തിൽ പൊന്തി നിൽക്കുന്നത് അവർക്ക് മാനസികമായി ആസ്വാസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു ഡെന്റിസ്റ്റിന് ചെന്നുകൊണ്ട് ഇതിനുള്ള പ്രതിവിധി അന്വേഷിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. ഇത്തരത്തിൽ കാണുമ്പോൾ പല്ല് കമ്പി ഇടുക എന്നതും അവർക്ക് ചില സമയത്ത് ബുദ്ധിമുട്ടാണ്. കാരണം കമ്പി ഇട്ടുകൊണ്ട് മറ്റുള്ളവരോട് സംസാരിക്കുന്നത് ഒരു നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ ഇന്ന് മോഡൽ മെഡിസിനിൽ എല്ലാ മേഖലയിലും പുതിയ ട്രീറ്റ്മെന്റുകളും പഠനങ്ങളും നടക്കുന്നു എന്നതുകൊണ്ട് തന്നെ, പല്ല് കമ്പിയിടാതെ തന്നെ നോർമലായ അവസ്ഥയിലേക്ക് നല്ല നിരയോത്ത രീതിയിലേക്ക് എത്തിക്കാൻ സാധിക്കും. ഇതിനായി പലതരത്തിലുള്ള മോൾഡുകൾ പോലുള്ളവ ഇന്ന് നിലവിലുണ്ട്. കമ്പ്യൂട്ടറൈസ്ഡ് ആയി നമ്മുടെ പല്ലുകളുടെ ആകൃതിയും, ട്രീറ്റ്മെന്റ് ചെയ്തശേഷം ഇതെങ്ങനെയായിരിക്കും എന്നതും എല്ലാം നമുക്ക് കാണിച്ചു തരുന്നതിനും സാധിക്കും. ഇത്തരം ട്രീറ്റ്മെന്റുകൾക്ക് അല്പം ചിലവ് ഉണ്ടെങ്കിൽ വളരെ നല്ല റിസൾട്ട് കിട്ടുന്ന ഒന്നാണ് ഇത്.
ചിലർക്ക് ഇത്തരം പല്ല് ഉന്തിയ അവസ്ഥയിലും കമ്പിയിടാതെ ചെയ്യാൻ സാധിക്കുകയില്ല. അങ്ങനെയുള്ളവർക്ക് കമ്പി ഇടുക തന്നെയാണ് മാർഗം ആയിട്ടുള്ളത്. ചെറിയ കുട്ടികളാണെങ്കിലും പല്ലിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാസ്ഥതകൾ തോന്നുമ്പോൾ ഉടൻതന്നെ കാണിക്കേണ്ടതുണ്ട് ആറു വയസ്സിനു മുതലാണെങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇവർക്ക് ചികിത്സ ചെയ്യാനാകും. ചിലർക്ക് മോണകളിലെ പ്രശ്നം കൊണ്ടായിരിക്കാം, ചിലർക്ക് താടി എലിലുള്ള എന്തെങ്കിലും പ്രശ്നങ്ങളുമായിരിക്കാം.