പലപ്പോഴും ആളുകൾ സന്തോഷമായി ഒന്ന് ജീവിച്ചു വരുന്ന സമയത്ത് ആയിരിക്കും മറ്റുള്ളവരുടെ കണ്ണേർ പ്രാക്ക് എല്ലാം അവരെ ഏൽക്കുകയും, അവർക്ക് സന്തോഷമായ ജീവിതം ഇല്ലാതാവുകയും ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരേണ്ടതായി വരികയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകുമ്പോൾ പ്രതിരോധിക്കാനായി സ്വയമായി ഒരു സൂത്രവിദ്യ ചെയ്യാവുന്നതാണ്. ഇത് വളരെ കാലം മുതലേ നമ്മുടെ പൂർവികർ എല്ലാം ചെയ്തിരുന്നത് തന്നെയാണ്. ഇത് ചെയ്യുന്നത് വളരെ റിസൾട്ട് തരുന്ന ഒരു കാര്യമാണ്.
മാസത്തിൽ ഒരു തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഈ കർമ്മം ചെയ്യുന്നതിനായി ദിവസവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്. ചിലർക്ക് പൂജാമുറിയിൽ ആയിരിക്കും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് മറ്റു ചിലർ വീടിന്റെ ഉമ്മറത്ത് ആയിരിക്കാം ചെയ്യുന്നത്. മാസത്തിൽ ഏതെങ്കിലും ഒരു ദിവസം ഇതിനായി തിരഞ്ഞെടുക്കാം നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മിദേവിയെയും ശിവ ഭഗവാനെയും മനസ്സിൽ പ്രാർത്ഥിച്ച്, 5 കുരുമുളക് ഒരു താലത്തിൽ എടുത്തുവച്ച് നല്ലപോലെ ധ്യാനിച്ച് പ്രാർത്ഥിക്കണം.
നിലവിളക്ക് വച്ച് പ്രാർത്ഥിച്ചതിനു ശേഷം, ഈ കുരുമുളകില്‍ നിന്നും ഓരോന്നായി എടുത്ത് തലയ്ക്ക് 7 തവണ ഉഴിയണം. അഞ്ചു കുരുമുളകും 7 തവണ വീതം കലക്കി ഉഴിഞ്ഞ് പ്രാർത്ഥിച്ചു താലത്തിൽ തന്നെ വയ്ക്കണം. ശേഷം ഈ താലം എടുത്ത് വീടിന്റെ കിഴക്കുഭാഗത്തേക്ക് നടന്നു കിഴക്കുഭാഗത്തേക്ക് കുരുമുളക് നിന്നും ഒന്നെടുത്ത് എറിഞ്ഞു കളയാം. ഇതുപോലെതന്നെ വീടിന്റെ നാല് ദിക്കിലും ഓരോ കുരുമുളക് വീതം. എറിഞ്ഞു കളയുക ശേഷം വരുന്ന ഒന്ന് ആകാശത്തേക്ക് നീട്ടി അറിയുക..