മുഗം നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. ഇത് കാണുന്നത് മനസ്സിനെ വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന കാര്യമാണ് എന്നത് തന്നെയാണ് ഇതിന്റെ കാരണവും. എന്നാൽ പലപ്പോഴും ചെടികൾക്ക് കുരുടിപ്പ് പുഴുക്കേട് പോലുള്ളവ വന്ന് ചെടികൾ നശിച്ചു പോവുകയും, പൂക്കാതെ നിൽക്കുന്ന അവസ്ഥയും എല്ലാം കാണാറുണ്ട്. ചെടികൾക്ക് ശരിയായ പരിചരണങ്ങൾ നൽകിയാൽ തന്നെ ചെടികൾ നല്ലപോലെ പൂക്കുകയും ചെയ്യും. ഇത്തരത്തിൽ ചെടികൾ നിറയെ പൂക്കുന്ന സമയത്ത് പുഴുക്കടുകൾ ഉണ്ടോ കീടബാധകൾ ഉണ്ടോ എന്ന് നല്ലപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.
പൂക്കൾ ഉണ്ടായിക്കഴിഞ്ഞശേഷം ആ പൂവിന്റെ ഞെട്ടി അല്പം താഴെയായി കട്ട് ചെയ്തു കളയുന്നത് ചെടികളുടെ ആരോഗ്യത്തിന് വളരെയധികം ആവശ്യമായ കാര്യമാണ്. അതുപോലെതന്നെ ചെടികൾക്ക് വേണ്ട സൂക്ഷ്മ മൂലകങ്ങളും ഇടയ്ക്കിടെ കൊടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ ചെടികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ ലഭിക്കുന്നതിനായി നമ്മുടെ അടുക്കളയിൽ തന്നെയുള്ള രണ്ട് വസ്തുക്കൾ പ്രധാനമായും ഉപയോഗിക്കാവുന്നതാണ്.
ഒരു സ്പൂൺ ചായലയും ഒരു സ്പൂൺ ഉലുവയും ആണ് ഇതിനായി ആവശ്യമായി വരുന്ന രണ്ടു വസ്തുക്കൾ. തലേദിവസം ചായലയും ഉലുവയും വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം, നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കുക. പിറ്റേദിവസം ഇത് മിക്സിയിൽ അടിച്ചു എടുക്കണം. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് ഒരു ഗ്ലാസ് ഈ ലായനിക്ക് രണ്ട് ഗ്ലാസ് വെള്ളം എന്ന കണക്കിന് ഡയലുറ്റ് ചെയ്തു ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ചെടികൾക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ്.