ഷുഗർ എന്ന രോഗത്തെക്കുറിച്ച് നാം ഇപ്പോൾ വളരെയധികം ബോധവാന്മാരാണ്. ഇതിനെ കാരണം ഇന്ന് ലോകത്ത് ഷുഗർ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു എന്നത് തന്നെയാണ്. പലപ്പോഴും നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇത്രയധികം ഷുഗർ രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഷുഗറിനെ നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് തന്നെയാണ് ഏറ്റവും അത്യാവശ്യമായ കാര്യം. ഇത്തരത്തിൽ നമ്മുടെ ജീവിതശൈലിയിൽ ആരോഗ്യപരമായ ചില മാറ്റങ്ങൾ വരുത്തിയാൽ ഷുഗർ തനിയെ നോർമൽ അവസ്ഥയിലേക്ക് എത്തിച്ചേരും.
വർഷങ്ങളായി ഷുഗറുള്ള ആളുകളാണെങ്കിൽ കൂടിയും ചില ജീവിതശൈലി മാറ്റങ്ങൾ നമ്മുടെ ഷുഗറിനെ നിയന്ത്രിക്കാൻ സഹായകമാണ് ഇത് വഴിയായി മരുന്നുകളുടെ എണ്ണവും നമുക്ക് വളരെ കുറയ്ക്കാം. ഇത്തരത്തിൽ ഷുഗർ നോർമൽ ആക്കുന്നതിന് പലരീതിയും ഉണ്ടെങ്കിലും, ഏറ്റവും പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ നല്ലപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്ലൂക്കോസ് കണ്ടന്റ് ഭക്ഷണങ്ങൾ പരമാവധിയും ശരീരത്തിലേക്ക് കൊടുക്കുന്നത് കുറച്ചാൽ തന്നെ ശരീരത്തിൽ ഉള്ള ഗ്ലൂക്കോസിനെ തന്നെ ശരീരം ഉപയോഗിക്കുന്നതിന് കാരണമാവുകയും, ഇത് ഷുഗറിനെ അല്പമെങ്കിലും ഒന്ന് നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യുന്നു.
നടത്തം നല്ല ഒരു വ്യായാമമാണ് നടക്കുമ്പോൾ ശരീരത്തിന് ലിവറിൽ നിന്നും ഗ്ലൈക്കോജനെ ശരീരം എനർജിയായി കൺവേർട്ട് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ലിവറിലുള്ള ഈ ക്ലൈക്കോജന്റെ അളവ് തീരുന്ന സമയത്ത് ശരീരത്തിലുള്ള കൊഴുപ്പിനെ ലിവർ വലിച്ചെടുത്ത് ഇതിനെ ഗ്ലൈക്കോജൻ ആയി രൂപമാറ്റം ചെയ്തു പുറം തള്ളുന്നുണ്ട്. ഈ പ്രക്രിയ പ്രമേഹ രോഗികൾക്കും വണ്ണം കൂടിയ ആളുകൾക്കും വളരെ ഉപയോഗപ്രദമാണ്.