സമയമെങ്കിലും ഉറങ്ങുന്നില്ലേ, എങ്കിൽ മാരകമായ ഈ രോഗങ്ങൾ ഉറപ്പാണ്.

പലപ്പോഴും ആളുകൾക്ക് ആരോഗ്യത്തിന് വേണ്ടി അവർ കഴിക്കുന്ന ഭക്ഷണം മാത്രമല്ല അവരുടെ ഉറക്കവും ഒരു ഘടകമാണ്. നല്ലപോലെ ഉറങ്ങാൻ കഴിയുന്നവനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി എന്നാണ് പറയപ്പെടുന്നത്. കാരണം പലപ്പോഴും ആളുകൾക്ക് ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കാതെ വരാറുണ്ട്. പകൽ സമയങ്ങളിൽ ജോലിയിൽ ഉള്ള സ്ട്രസ്സും കുടുംബത്തിലെ പല കാര്യങ്ങൾ കൊണ്ടും ടെൻഷൻ അനുഭവിക്കുന്ന ആളുകളും രാത്രിയിൽ ഉറങ്ങുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജനിച്ച ഒരു വർഷം പ്രായമായ ഒരു കുഞ്ഞ് 12 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്.

ഇതുതന്നെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് എങ്കിൽ ഏറ്റവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായം കൂടി വരുംതോറും ഒരു വ്യക്തിയുടെ ഉറക്കത്തിന്റെ അളവ് കുറയും. ഇങ്ങനെ ഉറക്കം കുറയുന്നു എങ്കിൽ കൂടെയും ഏറ്റവും പ്രധാനമായും ആറുമണിക്കൂറെങ്കിലും രാത്രിയിൽ ഉറങ്ങുന്നതാണ് ഒരു വ്യക്തിക്ക് ആരോഗ്യപ്രദം. ശരിയായ രീതിയിൽ ഉറങ്ങുന്നില്ല എങ്കിൽ ആ വ്യക്തിക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

   

നല്ലപോലെ ഉറങ്ങുന്ന വ്യക്തിയെക്കാളും എന്തുകൊണ്ട് ആരോഗ്യം കൊണ്ട് ചെയ്യിച്ചവർ ആയിരിക്കും ഉറക്കം ഇല്ലാത്ത ആളുകൾ. ഇത്തരത്തിൽ ഉറക്കമില്ലാതെ വരുന്ന സമയത്ത് അമിതമായ സ്ട്രെസ്സും ശാരീരിക പ്രശ്നങ്ങളും ഈ വ്യക്തിക്ക് ഉണ്ടാകുന്നു. ചെയ്യുന്ന ജോലികളിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. കണ്ണുകളുടെ ആരോഗ്യവും ഈ ഉറക്കമില്ലായ്മ കവർന്നെടുക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഒരു വ്യക്തി ഉറങ്ങേണ്ടതുണ്ട്. ഇതിനായി രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്, കൃത്യമായി ഒരു സമയത്ത് ദിവസവും ഉറങ്ങാൻ പരിശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *