തീരെ കൃഷി ചെയ്യേണ്ട ആവശ്യമൊന്നുമില്ല അല്ലാതെ തന്നെ അതിന്റെ വിത്ത് വീണ താനെ മുളച്ച് ഒരുപാട് ഉണ്ടാകുന്ന ഒരു വിളയാണ് എങ്കിൽ കൂടെയും ചീര കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത് ചീര കൃഷി ചെയ്യുന്ന സമയത്ത് ഇതിന്റെ വിത്ത് പാകി മുളപ്പിക്കുന്ന മണ്ണ് നല്ല പോലെ ഒരുക്കിയിരിക്കണം ഇതിനായി നല്ലപോലെ തിളച്ചു മണ്ണ് ഇളക്കി ഇടേണ്ടതുണ്ട് ഇതിലേക്ക് നല്ല രീതിയിൽ ഉള്ള വളങ്ങളും ചേർത്ത് മണ്ണിനെ മിക്സ് ചെയ്ത് എടുക്കാം ശേഷം ഇതിലേക്ക് പാകി കൊടുക്കാം. അല്പം ദിവസത്തിനുള്ളിൽ തന്നെ ഈ വിത്ത് മുളച്ചു വരും.
മുളച്ച് രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ പറിച്ചു നടാൻ പാഗമാവുകയും ചെയ്യും. ഇങ്ങനെ പറിച്ചു തട്ട ചീര ചെടിക്ക് നാം നല്ല രീതിയിൽ തന്നെ വളപ്രയോഗം നടത്തുകയാണ് എന്നുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ തന്നെ നല്ല പോലെ ചീര വിളവെടുക്കാൻ സാധിക്കും. വീണ്ടും മൂന്നു ദിവസം കൂടുമ്പോൾ വീണ്ടും വീണ്ടും വിളവെടുക്കാൻ ചീര പാഗമായി കൊണ്ടിരിക്കും.
ഇതിനുള്ള ഒരു വളപ്രയോഗം നമുക്ക് ചെയ്യാം. ഈ വളം തയ്യാറാക്കുന്നതിനായി മറ്റ് ചിലവുകൾ ഒന്നും തന്നെയില്ല. അടുക്കളയിലുള്ള വേസ്റ്റുകൾ മാത്രം മതി. ബാക്കിയായി വരുന്ന കഞ്ഞിവെള്ളവും, കിച്ചൻ വേസ്റ്റുകളും. ഇതിലേക്ക് ഒരുപിടി പിണ്ണാക്കും ചേർത്തു കൊടുക്കാം. പിണ്ണാക്ക് ഇല്ലാത്തവരാണ് എങ്കിൽ ഉണക്ക പയറും മുതിരയും ഓരോ പിടി വീതം ചേർത്ത് ഈ വളം അഞ്ചു ദിവസം കൊണ്ട് പുളിപ്പിച്ചെടുത്ത് തയ്യാറാക്കാം.