പലപ്പോഴും ആളുകൾ വലിയ വലിയ ക്ഷേത്രങ്ങളിൽ പോയി വലിയ വഴിപാടുകളെല്ലാം ചെയ്യാറുണ്ട്. എന്നാൽ സ്വന്തം തറവാട്ട് അമ്പലത്തിലോ , കുടുംബ ക്ഷേത്രത്തിലെ ഒന്ന് പോകാൻ അവർ മടി കാണിക്കാറുണ്ട്. അല്ലെങ്കിൽ ചിലർക്ക് അവരുടെ കുടുംബ ക്ഷേത്രം ഏതെന്ന് പോലും അറിയാത്ത അവസ്ഥയും ഉണ്ട്. കുടുംബ ക്ഷേത്രം ഏതെന്ന് അറിയുന്നതിനായി പൂർവികരോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. കുടുംബക്ഷേത്രത്തെക്കുറിച്ച് അറിവുള്ളവർ ആയിരിക്കുന്നത് ജീവിതത്തിൽ വളരെയധികം പുണ്യങ്ങൾ ഉണ്ടാകാൻ സഹായിക്കും. കുടുംബക്ഷേത്രത്തിലേക്ക് ഒരിക്കലും പോകാത്ത ആളുകൾക്ക് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ അറിയാം, പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിട്ടു ഉണ്ടാകും.
എന്നാൽ ഇത് എന്താണ് കാരണമെന്ന് തിരിച്ചറിയാതെയും പോയിട്ടുണ്ടാകും. ഏറ്റവും കുറഞ്ഞത് മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും കുടുംബ ക്ഷേത്രം പ്രാർത്ഥിക്കേണ്ടതുണ്ട്. പോകാൻ സൗകര്യം ഉള്ളവരാണ് എന്നുണ്ടെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും കുടുംബ ക്ഷേത്രം ദർശിച്ച് ചെറിയ വഴിപാടുകൾ എങ്കിലും ചെയ്യുന്നത് ഇവരുടെ ജീവിതം സുഗമമാക്കാൻ സഹായിക്കുന്നു. ചിലരെങ്കിലും കുടുംബ ക്ഷേത്രത്തിലെ ദേവതയെ സ്വപ്നം കാണുന്നതായി പറയാറുണ്ട്.
അമ്മ ഇവരെ മടിയിൽ വെച്ച് താലോലിക്കുന്നതെല്ലാം ആണ് സ്വപ്നത്തിൽ കാണാറുള്ളത്. ഇതിന്റെ കാരണം ദേവത ഇവരെ കാണാൻ ആഗ്രഹിക്കുന്നു എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ പോയി നല്ലപോലെ അമ്മയോട് പ്രാർത്ഥിക്കാവുന്നതാണ്. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ക്ഷേത്രത്തിലേക്ക് വഴിപാടായി എണ്ണയും തിരിയും നൽകാം. ഇത് സ്വന്തം കഴിവിനനുസരിച്ചുള്ള അളവ് മാത്രം നൽകിയാലും മതിയാകും. നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ചെറിയ ഒരു അംശം വഴിപാടായി നൽകുന്നതും ജീവിതത്തിന്റെ കെട്ടുറപിന് ഉചിതമാണ്.