പലപ്പോഴും പ്രമേഹം പോലെ തന്നെ കൂടുതൽ ബുദ്ധിമുട്ടേറിയ ഒരു രോഗാവസ്ഥ തന്നെയാണ് പോന്നതടി. ഇങ്ങനെ പൊണ്ണത്തടിയുള്ള ആളുകൾ ഇത് കുറയ്ക്കുന്നതിനായി പലതരത്തിലുള്ള ഡയറ്റുകളും ഇന്ന് ചെയ്യുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ് മറ്റൊന്ന് ഇന്റർമിറ്റ് ഫാസ്റ്റിംഗ്. എന്നാൽ ഇത്തരത്തിലുള്ള ഡയറ്റുകൾ എല്ലാം ചെയ്യുന്ന സമയത്ത് വണ്ണം കുറയുന്നത് വരെ മാത്രമാണ് ഇത് ചെയ്യാനായി പരിശ്രമിക്കാറുള്ളത്. ഇതിനുശേഷം വണ്ണം കുറയുമ്പോൾ അതോടുകൂടി ഡയറ്റുകൾ നിർത്തുന്നതായി കാണുന്നു. ഇത് വീണ്ടും വണ്ണം വയ്ക്കാൻ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ എപ്പോഴും ആരോഗ്യകരമായ രീതിയിൽ ഡയറ്റുകൾ ചെയ്യാൻ പരിശ്രമിക്കുക. ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഡയറ്റുകൾ ഒരിക്കലും ചെയ്യാതിരിക്കുകയാണ് നല്ലത്.
ഏറ്റവും പ്രധാനമായും ചെയ്യാവുന്ന ഒരു ഭക്ഷണക്രമീകരണമാണ് ചോറ് ഒഴിവാക്കുക എന്നത്. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നതും വളരെ ഗുണപ്രദമാണ്. എപ്പോഴും രാത്രിയിലെ ഭക്ഷണം ഒഴിവാക്കുകയാണ് ശരീരത്തിന് ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഭക്ഷണരീതി. ധാരാളമായി വെള്ളം കുടിക്കുകയും ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭക്ഷണക്രമീകരണം മാത്രമല്ല ഇതിനോടൊപ്പം തന്നെ ഏറ്റവും വലിയ ഷർട്ട് കൊടുക്കേണ്ട ഒരു പ്രധാന കാര്യമാണ് വ്യായാമം. ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ദിവസത്തിൽ വ്യായാമം ചെയ്യാനായി പരിശ്രമിക്കണം.
വ്യായാമങ്ങൾ നല്ല രീതിയിൽ തന്നെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ഹെൽത്തി ആയ രീതിയിൽ എത്തിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കൂടുന്നത് പലതരത്തിലുള്ള രോഗാവസ്ഥകളും വിളിച്ചു വരുത്താൻ കാരണമാകാറുണ്ട് അതുകൊണ്ടുതന്നെ ഏറ്റവും ഹെൽത്തി ആയ രീതിയിൽ നമുക്ക് ജീവിതം മുന്നോട്ടു പോകണം എന്നുണ്ടെങ്കിൽ ഭക്ഷണക്രമീകരണവും ശരീരഭാരവും വ്യായാമവും എല്ലാം നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.