പലപ്പോഴും ഇഞ്ചി മഞ്ഞള് ചേമ്പ് എന്നിവയെല്ലാംവളരെ കാലം സൂക്ഷിച്ചുവയ്ക്കുന്ന സമയത്ത് ഇവ നീര് വറ്റി ചുരുങ്ങിപ്പോകുന്ന അവസ്ഥയിൽ കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചുളിഞ്ഞ ഇഞ്ചി മഞ്ഞൾ എന്നിവയെപ്പോലും നല്ല കരുത്തായ വിത്തുകൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ നല്ല വിത്തുകൾ മുളപ്പിക്കുന്നതിനായി നമുക്ക് ആവശ്യമായി വരുന്നത് വെറും ന്യൂസ് പേപ്പർ മാത്രമാണ്. ഓർമ്മയില്ലാതെ പലപ്പോഴും ഈ വിത്തുകൾ എടുത്തുവച്ച് ഇവ ചുളിഞ്ഞ് നീര് വറ്റിയ അവസ്ഥയിലാണ് നാം കാണുന്നത് എന്നുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട. അല്പം ന്യൂസ് പേപ്പർ കൊണ്ട് തന്നെ ഈ വിത്തുകളുടെ നീരിനെ വീണ്ടെടുക്കാൻ സാധിക്കും. ഒരു നല്ലപോലെ കുഴിഞ്ഞ ഒരു വലിയ പാത്രത്തിൽ ഒരു ന്യൂസ് പേപ്പർ പരത്തി വെച്ചതിനുശേഷം ഇതിനുമുകളിൽ ആയി അല്പം വെള്ളം തളിച്ചു കൊടുക്കാം.
വീണ്ടും ഇതിനു മുകളിലായി ഒരു ലയർ വിത്ത് വെച്ചശേഷം ന്യൂസ് പേപ്പർ കൊണ്ട് കവർ ചെയ്യാം. ഇങ്ങനെ തന്നെ മുഴുവൻ വിത്തും ന്യൂസ് പേപ്പർ കൊണ്ട് ലയർ ചെയ്യുക. ഇത് ആ വിത്തിന് ചെറിയ ഒരു നനവും ഒപ്പം തന്നെ ചൂടും നൽകുന്നു ഇത് നല്ല രീതിയിൽ തന്നെ മുളച്ചു വരാൻ സഹായകമാകുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇനി വിഷമിക്കേണ്ടതില്ല എത്ര നീര് വറ്റിയ വിത്തും മുളപ്പിച്ചെടുക്കാം. ഇത്തരത്തിൽ എത്രകാലം വേണമെങ്കിലും നമുക്ക് വിത്തുകൾ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. എപ്പോഴും ഇതിന് മുകളിൽ വെള്ളം തളിച്ചു കൊടുക്കേണ്ട ആവശ്യമില്ല ഈ ഒറ്റ തവണ മാത്രം ചെയ്താൽ മതിയാകും.