പലപ്പോഴും ആന്തരിക അവയവങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് ലൈംഗിക അവയവങ്ങളാകാറുണ്ട്. മിക്കപ്പോഴും സ്ത്രീകൾക്കാണ് ഇത്തരത്തിൽ ലൈംഗിക അവയവത്തിൽ നിന്നും ഇൻഫെക്ഷനുകളും രോഗവസ്തകളും വരാറുള്ളത്. ഇതിന്റെ കാരണം ഇവിടെ ലൈംഗിക അവയവവും മലദ്വാരവും വളരെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്നതു തന്നെയാണ്. പലപ്പോഴും അമിതമായ വൃത്തിയും നമുക്ക് രോഗാവസ്ഥകൾ വിളിച്ചുവരുത്താറുണ്ട്. ചിലർക്ക് ഒരു ശീലമുണ്ട് ടോയ്‌ലെറ്റിൽ പോയ ശേഷം സോപ്പിട്ട് അവയവങ്ങളെ കഴുകുന്ന രീതി. ഇത് വളരെയധികം ദോഷം നിങ്ങൾക്ക് വരാൻ കാരണമാകാറുണ്ട്. കാരണം ഇത്തരത്തിൽ അമിതമായി സോപ്പ് ഉപയോഗിച്ച് ലൈംഗിക അവയവങ്ങളും മലദ്വാരവും എല്ലാം വൃത്തിയാക്കുന്നത് അവിടുത്തെ പി എച്ച് നഷ്ടപെടാൻ കാരണമാവുകയും, ഇതുപോലെ മറ്റ് രോഗാവസ്ഥകൾ വന്നു ചേരുന്നതിനും ഇടയാവുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ടോയ്‌ലറ്റിൽ പോയ ശേഷം ഒരിക്കലും സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതില്ല. വെറുതെ പച്ചവെള്ളം കൊണ്ട് മാത്രം കഴുകി വൃത്തിയാക്കാം. ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകുന്ന സമയത്ത് അല്പം ചെറു ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് അലിയിച്ച ശേഷം ഇതുകൊണ്ട് കഴുകുന്നത് വളരെ ഉത്തമമായിരിക്കും. പലപ്പോഴും സ്ത്രീകൾ ലൈംഗിക അവയവത്തിന് ചുറ്റുമുള്ള ഹെയർ റിമൂവ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ റിമൂവ് ചെയ്യുന്നതിനായി ഒരിക്കലും ക്രീമുകൾ ഉപയോഗിക്കരുത്. ഏതെങ്കിലും തരത്തിൽ ഇതിനെ ഷേവ് ചെയ്യുകയോ അല്ലെങ്കിൽ ട്രിമ് ചെയ്തു നിർത്തുകയോ ചെയ്യാം. പലപ്പോഴും ഇതിന് ചുറ്റുമുള്ള ഹെയർ ഒരു സംരക്ഷണ പാളിയായാണ് വർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഫുള്ളായിട്ട് ഇതിനെ റിമൂവ് ചെയ്യുന്നത് ഇൻഫെക്ഷനുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടാകുന്നു.