വാസ്തു ശാസ്ത്രപ്രകാരം ഒരു വീടിന് 8 ദിക്കുകളാണ് ഉള്ളത്. ഇതിൽ തെക്ക് കിഴക്കേ മൂലയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അഗ്നിക്കോണിനു സമീപമുള്ള ഭാഗമാണ് തെക്കു കിഴക്ക് മൂല. ഈ മൂലയിൽ പലതരത്തിലുള്ള ചെടികളും നമുക്ക് വളർത്താനാകും. ഓരോ ചെടിയും വളർത്തുന്നതുകൊണ്ട് ഓരോ തരത്തിലുള്ള ഗുണങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടിയാണ് തെച്ചി. തെച്ചിപ്പൂവ് മഹാലക്ഷ്മിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു പൂവാണ് തേച്ചിപ്പോവുകൊണ്ട് മാലകെട്ടി സമർപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ വീടിന് ഐശ്വര്യവും സമ്പത്തും എല്ലാം വന്നു ചേരുന്നതിന് തെറ്റിപ്പൂവ് വീട്ടിൽ പൂത്തുലഞ്ഞു നിൽക്കുന്നത് സഹായകമാകും. ഇത് ചുവന്ന നിറത്തിലുള്ള തെച്ചിപ്പൂവാണ് എന്നുണ്ടെങ്കിൽ കൂടുതൽ ഗുണകരമാണ്.
തെക്കു കിഴക്കേ മൂലയ്ക്ക് ഒരു തെച്ചിപ്പൂവിന്റെ ചെടിയെങ്കിലും വളർത്തി ഇത് വളർന്ന് പന്തലിച്ച് നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കണ്ണിന് മാത്രമല്ല കുളിർമയേകുന്നത്, കുടുംബത്തിനും ഗുണങ്ങൾ ഏറുന്നു. തെച്ചിപ്പൂവ് മാത്രമല്ല ഇത്തരത്തിൽ തെക്ക് കിഴക്കേ മൂലയിൽ വളർത്താനാകുന്നത്. തെച്ചി, മന്ദാരം, തുളസി, പിച്ചകം എന്നിവയെല്ലാം തെക്കു കിഴക്കേ മൂലയിൽ വളർത്തുന്നത് വളരെയധികം ഐശ്വര്യം നിറഞ്ഞതാണ്. വാസ്തു ശാസ്ത്രപ്രകാരം വീടിന് ചുറ്റും വളർത്താവുന്നതും വളർത്താൻ പാടില്ലാത്തതുമായ ചെടികളെ കുറിച്ച് നമുക്ക് എപ്പോഴും അറിവുണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. കാരണം അറിവില്ലായ്മ കൊണ്ട് ചില ചെടികൾ നമ്മുടെ വീടിന്റെ ഈ ഭാഗത്ത് വളർത്തുന്നത് പലതരത്തിലുള്ള ദോഷങ്ങളും വിളിച്ചുവരുത്തുന്നതിന് കാരണമായി മാറാറുണ്ട്.