നമ്മുടെ ഇന്നത്തെ മോഡേൺ ലൈഫ് സ്റ്റൈലാണ് നമുക്ക് പലതരത്തിലുള്ള രോഗങ്ങളും വളരെ മുൻപേ തന്നെ ശരീരത്തിൽ പ്രകടമാക്കാൻ കാരണമാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതരീതിയിൽ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം നമ്മുടെ ആരോഗ്യവും സുരക്ഷിതമായി നീണ്ടുനിൽക്കും. വറുത്തതും പൊരിച്ചതും കരിച്ചതും ആയിട്ടുള്ള പല ഭക്ഷണങ്ങളും നാം കഴിക്കാറുണ്ട്. ഇവ നമ്മുടെ ശരീരത്തിന് എങ്ങനെയൊക്കെയാണ് എഫ്ഫക്റ്റ് ചെയ്യുന്നത് എന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. തിരിച്ചറിഞ്ഞാലും ഇതിനെ വകവയ്ക്കാതെ കഴിക്കുന്ന ആളുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഹെൽത്തി ആയി ഭക്ഷണം കഴിക്കാൻ ശ്രമിച്ചാൽ ഹെൽത്തി ആയാൽ ലൈഫ് സ്റ്റൈലും നമുക്ക് ഉണ്ടാകും. ഭക്ഷണം മാത്രമല്ല ശ്രദ്ധിക്കേണ്ടത്, ഉറങ്ങുന്ന സമയം, വ്യായാമം, സ്ട്രെസ്സ് എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്.
ആരോഗ്യ വഷളാകുന്നതിന്. ദിവസവും രാവിലെ ഉണർന്ന് ഉടൻതന്നെ ഒരു ഗ്ലാസ് രണ്ട് ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് എഴുന്നേൽക്കുക. ഇതിനുശേഷം ഒരു അരമണിക്കൂറെങ്കിലും ഏറ്റവും കുറഞ്ഞത് വ്യായാമം ചെയ്യുന്നതിനായി മാറ്റിവയ്ക്കാം. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി മൂന്നുനേരവും അരി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പരമാവധിയും ഏതെങ്കിലും ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കാം. ഇത് പൂർണമായും ഒഴിവാക്കാൻ സാധിച്ചാൽ അത്രയും ഉത്തമം. പകരമായി ചപ്പാത്തി വാരിവലിച്ച് കഴിക്കുന്നതുകൊണ്ട് അർത്ഥമില്ല, ഒരു ചപ്പാത്തി മാത്രം കഴിക്കുക. ധാരാളമായി വെള്ളം കുടിക്കുക. ഫ്രൂട്ട്സും വെജിറ്റബിൾസും ഭക്ഷണത്തിൽ നല്ല പോലെ ഉൾപ്പെടുത്താം. വെജിറ്റബിൾസിന് ഒപ്പം തന്നെ ഇലക്കറികളും ധാരാളമായി കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.