പലപ്പോഴും പലർക്കും നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നമാണ് മാവ് മാമ്പഴം ഉണ്ടായിക്കഴിയുമ്പോൾ മാമ്പഴത്തിൽ നിറയെ പുഴുക്കൾ ഉണ്ടാകുന്നത്. ഇങ്ങനെയുള്ള പ്രശ്നം ഒഴിവാക്കുന്നതിനായി മാവ് പൂക്കുന്ന സമയത്ത് തന്നെ മാവിന്റെ ചുവടെയായി കരിയിലായിട്ട് കത്തിച്ച് പുകക്കുന്നത്. മാവിലുള്ള കീടങ്ങളെ മുഴുവനും ഇത്തരത്തിൽ അകറ്റിയാൽ മാത്രമാണ് മാമ്പഴം ആകുന്ന സമയത്ത് കീടങ്ങൾ ഇല്ലാതെ മാങ്ങയിൽ പുഴുവൊന്നും വരാതെ കിട്ടുന്നത്. അതുപോലെ തന്നെ മാങ്ങ നല്ല മൂത്ത പാഗമാകുന്ന സമയത്ത് ഇവയെല്ലാം പറിച്ച് ഇതിന് മുകളിലുള്ള പശ തുടച്ചു കളഞ്ഞ് വൃത്തിയാക്കി ഒരു അരമണിക്കൂറെങ്കിലും ഇളം വെയിൽ കൊള്ളിച്ചു സൂക്ഷിച്ച് എടുത്തു വയ്ക്കുക. സൂക്ഷിച്ചു വയ്ക്കുന്ന സമയത്ത് ഒന്നുകിൽ ഇതിൽ അല്പം വൈക്കോൽ ഇട്ട് മൂടി വയ്ക്കാം അല്ലെങ്കിൽ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഓരോ ചാക്കിൽ ആക്കി ഇരുട്ടുള്ള മുറിയിൽ സൂക്ഷിച്ചു വയ്ക്കാം.
ഇത് നല്ല നാച്ചുറൽ ആയി തന്നെ മാങ്ങ പഴുത്തു കിട്ടാൻ സഹായകമാകുന്നു. ഏറ്റവും പ്രധാനമായും മാവ് പൂക്കുന്ന സമയത്ത് ഇതിന് ചുവടെയായി ഒരു കപ്പ് സോൾട്ട് തൂവി കൊടുക്കുന്നത് മാവിനെ നല്ല എനർജി കിട്ടാൻ സഹായകമാകുന്നു. ഇത് നിറയെ മാമ്പഴങ്ങൾ ഉണ്ടാകുന്നതിനു പൂത്ത പൂക്കൾ മുഴുവനും ഫലമായി തീരുന്നതിനും സഹായകമാകുന്നു.ഇത്തരത്തിൽ ഓരോ ചെടിയെയും അത് അതിനുവേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുത്തുകൊണ്ട് സംരക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ അവ നമുക്ക് നിറയെ ഫലങ്ങൾ നൽകുന്നു. നാം കൊടുക്കുന്ന സ്നേഹവും പരിചരണവും ആണ് മാമ്പഴമായി മാവ് നമുക്ക് തിരികെ നൽകുന്നത്.