ഈ മൂന്നിൽ നിങ്ങളുടെ ഹൃദയരേഖ ഏതാണെന്ന് തിരിച്ചറിയൂ. നിങ്ങളെക്കുറിച്ച് പറയാതെ പറയാം.

ഹസ്തരേഖാശാസ്ത്രം എന്നത് സത്യമുള്ള ശാസ്ത്രമാണ്. പലതരത്തിലുള്ള അപവാദങ്ങളും പറയപ്പെട്ടിട്ടുണ്ട് എങ്കിൽ കൂടിയും, രേഖകളെ കുറിച്ച് നോക്കി പറയുന്ന കാര്യങ്ങൾ വളരെ അർത്ഥവത്തായിട്ടുള്ളവയാണ്. അതുകൊണ്ട് തന്നെ ഭക്തരേഖ ശാസ്ത്രം വഴി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയാണ് ഹൃദയരേഖ. ചെറുവിരലിന് താഴെ ആരംഭിച് ചൂണ്ടുവിരലിലേക്ക് പോകുന്ന രീതിയിലുള്ള വലിയ രേഖയാണ്. രണ്ട് കൈകളിലേയും ഹൃദയരേഖ യോജിപ്പിച്ച് വയ്ക്കുമ്പോൾ, ചെറുവിരൽ ഒരേ അളവിൽ ആയിരിക്കുന്ന സമയത്ത് ഈ ഹൃദയ രേഖകൾ രണ്ടും ഒരേ അളവിൽ വരികയും, ഒരു കൈയുടേത് മുകളിലും മറുകയ്യുടേത് താഴെയുമായി വരുന്ന രീതിയിൽ മൂന്ന് തരത്തിലാണ് ഈ ഹൃദയ രേഖകളുടെ കണക്ഷൻ വരുന്നത്. ഈ മൂന്ന് തരത്തിലുള്ള ഹൃദയരേഖ ഉള്ളവരുടെയും സ്വഭാവം മൂന്ന് രീതിയിലായിരിക്കും.

ഒന്നാമത്തേത് ഇടതുകയുടെ ഹൃദയരേഖ താഴ്ന്നു വലതുകൈടേത് ഉയർന്ന കൈകൾ ഉള്ളവരുടെ പ്രത്യേകതയാണ് പറയുന്നത്. ഇവർ വളരെയധികം ഹൃദയം അലിവുള്ളവൻ ആയിരിക്കും. ഏതൊരു വ്യക്തികളെയും കണ്ണുമടച്ച് വിശ്വസിക്കുന്നവർ ആയിരിക്കും. സ്വന്തം ഇഷ്ടങ്ങളെക്കാളും മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും. രണ്ടാമതായി പറയുന്നത് വലതു കൈയുടെ ഹൃദയരേഖ താഴ്ന്നു ഇടതുകൈടേത് ഉയർന്നിരിക്കുന്ന കൈകൾ ഉള്ളവരുടെ പ്രത്യേകതയാണ്. ഇവർ സ്വന്തമായി ഒരു ഐഡന്റിറ്റി എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും. സ്വന്തം കാലിൽ നിന്ന് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പ്രയത്നിക്കുന്നവരും ആയിരിക്കും. മൂന്നാമത്തേത് രണ്ട് രേഖകളും ഒരേ അളവിൽ ആയിരിക്കുന്നവർ. ഇവരുടെ ഹൃദയം വളരെ മൃദുലമായിരിക്കും.

   

Leave a Reply

Your email address will not be published. Required fields are marked *