സ്ത്രീകളുടെ പിരീഡ്സ് സമയത്ത് ഇന്ന് പാഡുകളെക്കാൾ വളരെ പ്രയോജനകരമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് മെൻസ്ട്രൽ കപ്പ്. ഈ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങൾ ആണ് ഉപയോഗിക്താക്കൾക്ക് ഉണ്ടാകുന്നത്. പാടോ മറ്റ് കോട്ടൺ തുണികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഇറിറ്റേഷൻസും അലർജി പോലുള്ളവയും ഈ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ഏറ്റവും സേഫ് ആയിട്ടുള്ള ഒരു മാർഗ്ഗമായാണ് മെൻസ്ട്രൽ കപ്പിനെ നാം കാണേണ്ടത്. കാരണം ഒരുതരത്തിലുള്ള ലീക്കേജോ ഇറിറ്റേഷൻസോ ഒന്നും ഇതുവഴി ഉണ്ടാകുന്നില്ല. ഈ മെൻസ്ട്രൽ കപ്പ് ഉണ്ടാകുന്നത് ഏറ്റവും ഹെൽത്തിയായ രീതിയിൽ സിലിക്കോൺ മെറ്റീരിയൽ ഉപയോഗിച്ചാണ്.
അതുകൊണ്ടുതന്നെ വളരെ ഫ്ലെക്സിബിൾ ആയ രീതിയിൽ ഇത് ഓവറിയിലേക്ക് കടത്തിവെക്കാൻ സാധിക്കുന്നു. രണ്ട് രീതിയിലാണ് ഇത് മടക്കി ഉള്ളിലേക്ക് കടത്തേണ്ടത്. രണ്ട് തരത്തിലുള്ള മെൻസ്ട്രൽ കപ്പുകൾ ഇന്ന് നിലവിലുണ്ട്. ഒന്ന് വെറുതെ കപ്പിന്റെ ഷേപ്പിലും, മറ്റൊന്ന് അതിനോട് കൂടി ഒരു സ്റ്റിക്ക് ഉള്ള രീതിയിൽ ഉള്ളവയുമുണ്ട്. അകത്തേക്ക് കയറ്റുന്നതിനും പുറത്തേക്ക് എടുക്കുന്നതിനും കുറച്ചുകൂടി എളുപ്പമായിരിക്കും. ഒരു മെൻസ്ട്രൽ കപ്പ് ഒരിക്കൽ വാങ്ങിയാൽ 10, 12 വർഷം വരെ ഇത് ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ പാട് വാങ്ങിച്ച് ഇനി പണം ചെലവാക്കേണ്ടതില്ല. ഏറ്റവും കുറഞ്ഞത് 12 മണിക്കൂറിലെങ്കിലും ഇത് എടുത്ത് ക്ലീൻ ചെയ്യേണ്ടതുണ്ട്. അതുപോലെതന്നെ നമുക്ക് എത്രത്തോളം ബ്ലീഡിങ് ഉണ്ട് എന്നത് മനസ്സിലാക്കാനും കപ്പിന്റെ ഉപയോഗം സഹായിക്കുന്നു. ഇത് വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു വസ്തുവാണ്.