നമുക്ക് ചുറ്റും പലതരത്തിലുള്ള പൂക്കളും പച്ചപ്പും ഉണ്ടാകുന്നത് നമുക്ക് വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന കാര്യമാണ്. മനസ്സിന് സന്തോഷവും ഒപ്പം ചെയ്യുന്ന കാര്യങ്ങളെല്ലാം ഒരു പോസിറ്റിവിറ്റി ഇതുമൂലം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും എല്ലാം നിറയെ പൂക്കളും ചെടികളും വെച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ പല നിറത്തിലുള്ള പൂക്കൾ വച്ച് പിടിപ്പിക്കുന്ന സമയത്ത് തന്നെ ഒരേ ചെടിയിൽ പലതരത്തിലുള്ള പൂക്കൾ വിരിയുകയാണെങ്കിൽ ഇത് ഒരുപാട് സന്തോഷം നമുക്കുണ്ടാക്കുന്നു. മിക്കപ്പോഴും ചില ഇല ചെടികളും നമുക്ക് ഇങ്ങനെ വെച്ച് പിടിപ്പിക്കാവുന്നതാണ്.
ഇങ്ങനെ ഒരേ ചട്ടിയിൽ തന്നെ പലനിറത്തിലുള്ള ഇല ചെടികൾ വച്ച് പിടിപ്പിക്കുന്നതും കാണാൻ ഭംഗിയുള്ള കാഴ്ചയാണ്. ഇവ ഇടയ്ക്കിടെ കോതേണ്ടതും ഇവയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഗുണപ്രദമാണ്. കൊമ്പ് കോതുന്ന സമയത്ത് മുറിച്ചെടുക്കുന്ന കൊമ്പുകൾ മറ്റു ഭാഗങ്ങളിലും വെച്ച് പിടിപ്പിക്കാവുന്നതാണ്. കൊമ്പ് വെട്ടിയ ഉടനെ തന്നെ ചെടികൾക്ക് സ്യുടോമോനസ്സ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത് ഫംഗൽ ഇൻഫെക്ഷൻ വരാതിരിക്കാൻ സഹായിക്കുന്നു.
ഇത്തരത്തിൽ ചെറിയ കൊമ്പുകൾ പിടിപ്പിക്കുന്ന സമയത്ത് കുമിക്മിക്സ് കൂടി ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വീടുകൾ പെട്ടെന്ന് പടർന്നു പിടിക്കാൻ സഹായകമാകുന്നു. ചെടികൾക്ക് നല്ല പരിപാലനവും സംരക്ഷണവും എപ്പോഴും കൊടുക്കുകയാണെന്ന് ഉണ്ടെങ്കിൽ ഇവ അതിനൊത്ത ഫലം നമുക്ക് തിരിച്ചു നൽകുന്നു. വീട്ടിലേക്ക് കയറി വരുന്ന സമയത്ത് ഈ ചെടികൾ കാണുന്നത് തന്നെ ഒരു ഐശ്വര്യം നിറഞ്ഞ കാര്യമാണ്. അതുകൊണ്ട് എത്ര വയ്ക്കുന്നുവോ അത്രയും ഐശ്വര്യം.