ഏറ്റവും കൂടുതൽ നമ്മുടെ സമൂഹത്തിലുള്ള വേറൊരു അസുഖത്തെക്കുറിച്ച് ആണ് പ്റയുന്നത്. ഇതാണ് സോറിയാസിസ്. നമുക്കറിയാം മൂന്നോ നാലോ ലക്ഷം ആളുകൾക്കെങ്കിലും ഈ അസുഖം ഉണ്ടാക്കാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കിന്നിൽ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യുണ് അസുഖമാണ് സോറിയാസിസ്. പൊറ്റ പോലെയോ അല്ലെങ്കിൽ ചെതുമ്പല് പോലെയോ നമ്മുടെ സ്കിന്നിൽ വന്ന് വെളുത്തപാടുകൾ ചുവന്ന പാടുകളും വന്നിട്ടാണ് ഈ അസുഖം തുടങ്ങുന്നത്. പണ്ടുകാലത്ത് സോറിയാസിസ് ഉണ്ടെങ്കിൽ പ്രശ്നമാണ് എന്ന ഒരു ചിന്താഗതി ഉണ്ട്. തുടങ്ങുന്നത് തലയിലാണ്, താരൻ പോലെ ഉണ്ടാകുന്നു.
അത് ആ സമയത്ത് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ശരീരം മൊത്തത്തിൽ വ്യാപിക്കാനും കൈകളും കാലുകളും എല്ലാം ഉണ്ടാകാനുള്ള ഒരു സാധ്യതയുണ്ട്. സോറിയാസിസ് എന്തു കൊണ്ടുണ്ടാകുന്നതെന്ന് നേരത്തെ പറഞ്ഞു, അത് ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്. ഒരിക്കലും എന്തെങ്കിലും ഇൻഫെക്ഷൻ കാരണം നമ്മൾ എന്തെങ്കിലും ചെയ്യുന്നത് കാരണം ഉണ്ടാകുന്ന അസുഖമല്ല സോറിയാസിസ്. സോറിയാസിസ് ഉണ്ടാകാൻ പ്രധാനപ്പെട്ട കാരണം ഇമ്മ്യൂൺ സിസ്റ്റത്തിലെ ഒരു വ്യതിയാനമാണ്. കൂടുതൽ ആയി സ്കിന്നിൽ ചേഞ്ച് ഉണ്ടാകുകയും ഇതുപോലെ പൊറ്റകൾ ഉണ്ടാകുകയും ചെയ്യും.
അവർക്കെങ്ങനെ പൊറ്റപോലെ ശരീരത്തിൽ കാണുമെങ്കിലും അവിടെ തൊട്ടു കഴിഞ്ഞാൽ വേറൊരാൾക്ക് അസുഖം ഉണ്ടാകില്ല. സോറിയാസിസ് ആണെങ്കിൽ ഒരിക്കലും ഇത് പകരില്ല. അതുകൊണ്ട് അവരെ അകറ്റി നിർത്തേണ്ട കാര്യം ഒന്നുമില്ല. കുറച്ചു കൂടുതൽ ഇൻസിഡൻസ് കൂടുതൽ ആളുകൾക്ക് അസുഖമുള്ളതായിട്ട് കണ്ടുവരുന്നത് സ്ട്രസ്സ് കാരണമായിരിക്കാം. ഏത് പ്രായക്കാർക്കും ഇത് ബാധിക്കാം. സോറിയാസിസ് ഉള്ള കുറെ ആളുകൾ അതായത് ഒരു പത്ത് മുതൽ 20 ശതമാനം ആളുകൾക്ക് കുറച്ചു കഴിയുമ്പോൾ സന്ധികളിലും വേദനയുണ്ടാവും.