പലതരത്തിലുള്ള ഗുണങ്ങൾ ഉള്ള ഒരു പഴമാണ് പേരക്കായ. എന്നാൽ നാടൻ രീതിയിലുള്ള പേരക്കായകൾ അല്ലാതെ തന്നെ പല വെറൈറ്റി പേരക്കായകൾ ഇന്ന് നിലവിലുണ്ട്. ഇതിന്റെയെല്ലാം നല്ല ഇനം ചെടികൾ നോക്കി മേടിച്ച് വളർത്താൻ എല്ലാവരും പരിശ്രമിക്കുക. നല്ലപോലെ ഇമ്മ്യൂണിറ്റി പവർ നൽകുന്ന ഒരു ഫലമാണ് പേര. ഇതിനോടൊപ്പം തന്നെ പ്രമേഹം പോലും രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, പ്രമേഹത്തെ തുടക്കത്തിലെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒരു ഫലം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ പേരമരം വളർത്തുന്നത് എന്തുകൊണ്ടും ഗുണപ്രദമാണ്.
പേരയുടെ ഇലയും നമുക്ക് പല രീതിയിലുള്ള ഗുണങ്ങൾ പ്രധാനം ചെയ്യുന്നതാണ്. എന്നാൽ ഇത്തരത്തിൽ പേരമരം വളർത്താൻ ശ്രമിക്കുന്നവരാണ് എന്നുണ്ടെങ്കിൽ നഴ്സറികളിൽ നിന്നും നല്ലയിനം ബഡ് ചെയ്തിട്ടുള്ള പേര് തൈകൾ നോക്കി മേടിക്കുകയാണ് എന്നുണ്ടെങ്കിൽ, വളരെ ചുരുങ്ങിയ സ്ഥലത്ത് ഉയരം കുറഞ്ഞ അവസ്ഥയിൽ തന്നെ നല്ലപോലെ കായ്കൾ നൽകുന്ന പേരമരങ്ങളുണ്ട്. പേര നടുന്ന സമയത്തും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പേര നടുന്നതിനായി രണ്ടടി നീളവും വീതിയും ആഴവും ഉള്ള ഒരു കുഴിയാണ് എടുക്കേണ്ടത്. ഇതിൽ നിന്നും കോരി എടുത്തു മാറ്റിയ മണ്ണിലേക്ക് ചകിരി കമ്പോസ്റ്റും, വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, ചാണകപ്പൊടിയും മിക്സ് ചെയ്തു മാറ്റി വയ്ക്കാം. ശേഷം ഇത് കുഴിയുടെ പകുതിഭാഗം വരെ നിറച്ചു കൊടുക്കാം. ഡോളോമിടും ഇതിൽ മിക്സ് ചെയ്ത് ചേർക്കേണ്ടതാണ്. ഡോലോമിറ്റിനു പകരമായി പി എച്ച് ബൂസ്റ്ററോ കുമ്മായപ്പൊടിയോ ചേർക്കാം. ഇങ്ങനെ ഇത് നട്ട ഉടൻതന്നെ ഹ്യൂമിക്കു മിക്സ് ഇതിനെ താഴെയായി ഒഴിച്ചുകൊടുക്കുന്നത്, വേര് പഠലങ്ങൾ നല്ല രീതിയിൽ പടർന്നു കിട്ടുന്നതിന് സഹായിക്കുന്നു.