പലപ്പോഴും ചുമ എന്ന് കേൾക്കുമ്പോൾ ആശ്വാസ കോശത്തിന്റെ എന്തെങ്കിലും ഇൻഫെക്ഷൻ ആണോ എന്ന് സംശയം ഉടലെടുക്കുന്നത് സർവസാധാരണമാണ്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ തന്നെയാണ് ചുമക്ക് കാരണം. പക്ഷേ ചുമ യഥാർത്ഥത്തിൽ ഒരു സിംബൽ ആണ്. ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ഉണ്ടാവുമ്പോഴുള്ള അടയാളം മാത്രമാണ് ചുമ. ചുമ യഥാർത്ഥത്തിൽ ഒരു രോഗമല്ല, ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ പൊടിപടങ്ങളും അഴുക്കിനെയോ പുറം തള്ളുന്നതിനെ ശരീരം തന്നെ പുറപ്പെടുവിക്കുന്ന ഒരു പ്രതിരോധ മാർഗമാണ് ചുമ. എന്നാൽ ഒരു മാസത്തോളം അതിനു കൂടുതലും.
ആയി ചുമ വിട്ടുമാറാതെ നിൽക്കുമ്പോഴാണ് ഇത് മറ്റു പല പ്രശ്നങ്ങളും ആണോ എന്ന് സംശയമുണ്ടാകുന്നത് . ശ്വാസകോശത്തിനകത്ത് ഉണ്ടാകുന്ന ആസ്മ എന്ന രോഗത്തിന്റെ ഭാഗമായി ചുമ ഉണ്ടാകാം. സ്ഥിരമായി അസിഡിറ്റി പ്രശ്നമുള്ളവർ ആണെങ്കിലും ചുമ ഉണ്ടാകാൻ സാധ്യത വളരെ ഏറെയാണ്. തൊണ്ടയിലും സൈനസിലും ഉണ്ടാകുന്ന ഇൻഫെക്ഷനും ചുമ ലക്ഷണമായി കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ചുമ എന്ന് കേൾക്കുമ്പോഴേ ഇത് ശ്വാസകോശത്തിന്റെ മാത്രം ബുദ്ധിമുട്ടുകൊണ്ട് ഉണ്ടാകുന്ന രോഗമാണ് എന്ന് വിചാരിക്കരുത് മറ്റ് പല അവയവങ്ങളുടെയും ഇൻഫെക്ഷനും തകരാറുകളും.
ചുമ എന്ന ലക്ഷണത്തോട് കൂടി പുറത്തു വരാറുണ്ട്. ഈ പ്രശ്നങ്ങൾ ഏതൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ട പ്രതിവിധികൾ ചെയ്യുകയാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. ഇവയെ തടഞ്ഞുനിർത്താൻ ആയാൽ തന്നെ നമുക്കുണ്ടാകുന്ന ചുമ എന്ന രോഗത്തെ പൂർണമായും ഭേദമാക്കാനും സാധിക്കും. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും ശരിയായ രീതിയിൽ ആണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ വരാതിരിക്കും.