സ്ട്രോക്ക് ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ വളരെ മുൻപേ തന്നെ ശരീരം കാണിച്ചു തരും.

സ്ട്രോക്ക് എന്നത് ഏതൊരു വ്യക്തിക്കും വന്നുചേരാവുന്ന ഒരു രോഗാവസ്ഥയാണ്. അമിതഭാരം അല്ലെങ്കിൽ ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ ഇല്ലാത്ത അവസ്ഥ ഇവയൊക്കെ പലപ്പോഴും സ്ട്രോക്ക് ഉണ്ടാകുന്ന കാരണമാകാറുണ്ട്. ശരിയായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ വരാതെ വരുന്ന സമയത്താണ് സ്ട്രോക്ക് ഉണ്ടാകുന്നത്. പ്രധാനമായും സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത് തലച്ചോറിലാണ്. തലച്ചോറിലെ രക്തക്കുഴലുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാണ് സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത്. രക്തക്കുഴലുകൾ പൊട്ടിയും സ്ട്രോക്ക് ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന സ്ട്രോക്ക് ആണ് കൂടുതലും ഗുരുതരമായത്.

സ്ട്രോക്ക് ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിനായി നമ്മുടെ ബ്ലഡ് സർക്കുലേഷൻ നോർമൽ ആണോ എന്നും ബ്ലഡ് പ്രഷർ നോർമൽ ആണോ എന്നും നോക്കി വയ്ക്കുന്നത് എപ്പോഴും നല്ലതാണ്. ശരിയായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ വരാത്തതാണ് ഏറ്റവും പ്രധാന പ്രശ്നം. ഇനി ഏതെങ്കിലും തരത്തിൽ സ്ട്രോക്ക് വന്ന വ്യക്തിയാണ് എന്നുണ്ടെങ്കിൽ, ഉടൻതന്നെ ആശുപത്രികളിൽ എത്തിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ട്രോക്ക് വന്ന് നാല് മണിക്കൂറിനുള്ളിൽ ഇതിനുവേണ്ട ചികിത്സകൾ ചെയ്തു തുടങ്ങിയാലാണ് ആ വ്യക്തിയെ പൂർണ്ണമായും പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവുക.

   

ശരീരം പൂർണ്ണമായും തളർന്നു പോകാൻ ഉള്ള സാധ്യതയും ചിലർക്കുണ്ട്. എന്നാൽ ചിലർക്ക് ശരീരത്തിന്റെ പകുതിഭാഗം മാത്രം തളർന്നു പകുതിഭാഗം നോർമൽ ആയ അവസ്ഥയിലും ആകാം. സ്ട്രോക്ക് ന്ന വ്യക്തികളെ ഉടൻ ചികിത്സ നൽകുന്നതിലൂടെ 90% ആളുകളെയും നോർമലായി രീതിയിൽ എഴുന്നേറ്റു നടക്കുന്ന അവസ്ഥയിലേക്ക് ആക്കാൻ സാധിക്കാറുണ്ട്. മരുന്നുകളുടെയും ഇഞ്ചക്ഷനുകളുടെയും സഹായത്തോടെ ഇതിനുവേണ്ട ചികിത്സകൾ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *