പല ആളുകൾക്കും നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശത്രു ദോഷം അഥവാ കണ്ണേറ്. നാം ഏതെങ്കിലും രീതിയിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത് ഒന്ന് മുന്നേറി വരുന്ന സമയത്തായിരിക്കാം ശത്രു ദോഷമോ കണ്ണേറോ നമുക്കുണ്ടാകുന്നതും, നമുക്ക് സമ്പാദിച്ചത് അനുഭവിക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നതും. അതുകൊണ്ട് തന്നെ പലപ്പോഴും പല ആളുകളും ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള അല്ലെങ്കിൽ നമ്മുടെ തന്നെ സ്വന്തം ആളുകൾ ആണെങ്കിൽ കൂടിയും പലപ്പോഴും നമ്മുടെ ഉയർച്ചയിൽ കുശുമ്പ് തോന്നുകയോ, അല്ലെങ്കിൽ എന്തെങ്കിലും ഒരു വാക്ക് പറയുകയും എന്തുകൊണ്ട് നമുക്ക് ദോഷം ഉണ്ടാകാം.
എന്നാൽ ഇത്തരത്തിലുള്ള ദോഷങ്ങൾ എല്ലാം മാറ്റുന്നതിന് പല തലമുറകളായി ചെയ്തുവരുന്ന ഒരു രീതിയാണ് ചുവന്ന ഉണക്കമുളകും ഉപ്പും കടുകും ചേർത്തുള്ള ഒരു പ്രയോഗം. കണ്ണേറ് പറ്റിയെന്ന് നമുക്ക് തോന്നുന്ന വ്യക്തികളെ ഈ ഉപ്പും കടുകും ചുവന്ന മുളകും കൂടി ഉഴിഞ്ഞ്, മൂന്നുതവണ ഉഴിഞ്ഞ് പ്രാർത്ഥിച്ച് അടുപ്പിൽ കനല് എരിയുന്നതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
ഇത് വളരെ കാലമായി ചെയ്തുവരുന്ന ഒരു രീതിയാണ്. അതല്ലാതെ തന്നെ അടുത്തുള്ള ക്ഷേത്രങ്ങളിൽ ചെന്ന് ശത്രു ദോശ പുഷ്പാഞ്ജലി കഴിക്കുന്നതും വളരെ ഉത്തമമാണ്. ഇത് നമുക്ക് വന്ന ചേർന്നിട്ടുള്ള ശത്രു ദോഷവും കണ്ണേറും എടുത്തുമാറ്റാൻ സഹായിക്കുന്നു. പൊതുവഴി നമുക്ക് സാമ്പത്തിക ഉന്നതിയും നമ്മുടെ ഏതുകാര്യത്തിനും വിജയവും കരസ്ഥമാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇനി മറ്റുള്ളവരുടെ കണ്ണേറും ശത്രു ദോഷമോ നമുക്ക് ഉണ്ടാകുമോ എന്ന് ഭയവും വേണ്ട.