കൊളസ്ട്രോൾ എന്നത് ഏതൊരു മനുഷ്യനും വന്നുചേരാവുന്ന ഒരു അവസ്ഥയാണ്. കാരണം കൊളസ്ട്രോൾ ഒരിക്കലും ഭക്ഷണത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്നതല്ല, സ്വന്തം ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കപ്പെടുന്ന ഒന്നാണ്. ചീത്ത കൊളസ്ട്രോള് നല്ല കൊളസ്ട്രോള് എന്നിങ്ങനെ രണ്ടുതരത്തിലുള്ള കൊളസ്ട്രോളുകൾ ഉണ്ട്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ വന്നു എന്ന് പറഞ്ഞ് ഭയപ്പെടേണ്ടതില്ല. കൊളസ്ട്രോളിന്റെ അളവ് ടെസ്റ്റ് ചെയ്യുമ്പോൾ ചീത്ത കൊളസ്ട്രോൾ ആണോ അധികമായി ശരീരത്തിൽ ഉള്ളത് എന്ന് നോക്കിയാൽ മാത്രം മതി. ചീത്ത കൊളസ്ട്രോൾ ആണ് എങ്കിൽ ആണ് ഇത് ശരീരത്തിന് ദോഷം ചെയ്യുന്നത്.
ചീത്ത കൊളസ്ട്രോൾ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ, വ്യായാമമില്ലാത്ത ശരീരം എന്നിവയെല്ലാം. നമ്മുടെ ഇന്നത്തെ ജീവിത രീതിയിൽ വന്ന ചില മാറ്റങ്ങളാണ് ഏറ്റവും പ്രധാനമായും ഈ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാരണമായി തീരുന്നത്. അതുകൊണ്ടുതന്നെ ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ നമ്മുടെ ഈ ചീത്ത കൊളസ്ട്രോളിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഏറ്റവും പ്രധാനമായും നാം കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുകയാണ് വേണ്ടത്.
ഒപ്പം തന്നെ ദിവസവും രാവിലെയോ വൈകിട്ടോ ആയി അരമണിക്കൂറെങ്കിലും ശരീരത്തിന് വ്യായാമം നൽകേണ്ടതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ജങ്ക് ഫുഡുകളും ബേക്കറി പലഹാരങ്ങളുംഒഴിവാക്കുക എന്നത് നിർബന്ധമായ കാര്യമാണ്. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ആണെങ്കിലും അത് ഹെൽത്തി ആണോ എന്നതും തിരിച്ചറിയേണ്ടതുണ്ട്. ഏറ്റവും പ്രധാനമായും ഈ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗം ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ആണ്. ഇതിലൂടെ ശരീരത്തിലെ കൊഴുപ്പ് മുഴുവൻ ഉരുകിപ്പോകുന്നതായി കാണപ്പെടുന്നു.