മല്ലിയിലയും പുതിനയിലയും കടകളിൽ നിന്നും മേടിക്കുമ്പോൾ ഏറ്റവും മാരകമായ രീതിയിൽ വിഷം സ്പ്രേ ചെയ്ത രീതിയിലാണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നതും ശരീരത്തിന് വളരെയധികം ദോഷം ചെയ്യണം. ഇത്രയും വിഷം കലർത്തിയ മല്ലിയിലയും പുതിനയിലയും നമുക്ക് കഴിക്കേണ്ടതായിട്ടുണ്ടോ. നമ്മുടെ വീട്ടിൽ തന്നെ വിക്ഷരഹിതമായി വളർത്തിയെടുക്കാവുന്നവ ആയതുകൊണ്ടുതന്നെ, ഏറ്റവും ഉചിതമായ രീതിയിൽ ഇവ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ആണ് എന്നുണ്ടെങ്കിൽ വളരെയധികം പുതിനയും മല്ലിയിലയും നമുക്ക് വീട്ടിൽ തന്നെ വിളവെടുക്കാൻ ആകും.
ഇത് നടുന്നതിന് വേണ്ടി ചെറിയ ഒരു തണ്ട് മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. മല്ലിയില കടകളിൽ നിന്നും മേടിക്കുമ്പോൾ അതിന്റെ വേര് ഭാഗം മാത്രം മുറിച്ചെടുത്ത് നമുക്ക് നട്ടുപിടിപ്പിക്കാവുന്നതാണ്. നട്ടു പിടിപ്പിക്കുന്ന സമയത്ത് മണ്ണിലേക്ക് അതേ അളവിൽ തന്നെ ചകിരി കമ്പോസ്റ്റും, ചാണകപ്പൊടിയും, ഡോളോ മീറ്റും, എല്ലുപൊടിയും ചേർത്തു കൊടുക്കേണ്ടത് ഉണ്ട് . ഇതിലേക്ക് രണ്ടു മില്ലി കുമിക്ക് അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഒരു ചെടിക്ക് 100 മില്ലി എന്ന കണക്കിന് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇങ്ങനെ ഒഴിച്ചു കൊടുക്കുന്നത് ചെടികളുടെ വേരുകൾ നല്ല രീതിയിൽ തന്നെ ശക്തമായി വളരുന്നതിന് സഹായിക്കുന്നു.
ഇത്തരത്തിൽ വീറ്റിൽ തന്നെ കാട് പോലെ മല്ലിയും പുതിനയിലയും നമുക്ക് വെച്ചു പിടിപ്പിക്കാവുന്നതാണ്. എന്നെയും പുതിനയും ഇനി ഒരിക്കലും പണം കൊടുത്ത് കടകളിൽ നിന്നും മേടിക്കേണ്ടതില്ല. നല്ലപോലെ വെയില് കിട്ടുന്ന ഭാഗത്ത് വെക്കാതെ സൂര്യ വെളിച്ചം കിട്ടുന്ന രീതിയിൽ തന്നെ അല്പം തണലുള്ള ഭാഗത്തായി ഇവ വളർത്താവുന്നതാണ്. കറികൾക്കും ജ്യൂസുകൾക്കും രുചി ലഭിക്കുന്നതിനായി പുതിനയിലയും മല്ലിയിലയും എന്നും ഉപയോഗിക്കാറുണ്ട്.