നമ്മളെല്ലാവരും പൂജ മുറിയിൽ ഈശ്വര ചിത്രങ്ങളോ വിഗ്രഹങ്ങളോ എല്ലാം വെച്ച് പ്രാർത്ഥിക്കുന്നവർ ആയിരിക്കും. എന്നാൽ ഏറ്റവും പ്രധാനമായും ഒരു പൂജാമുറിയിൽ വേണ്ടുന്ന ചില വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ. ഈശ്വരനോട് എങ്ങനെ വേണമെങ്കിലും നമുക്ക് പ്രാർത്ഥിക്കാം. എങ്കിലും നമുക്ക് എപ്പോഴും മനസ്സിനെ ഒരു തൃപ്തി നൽകുന്നത് വിഗ്രഹങ്ങളും ചിത്രങ്ങളും നോക്കി പ്രാർത്ഥിക്കുന്ന സമയത്തായിരിക്കും. ദൈവം തൂണിലും തുരുമ്പിലും ഉണ്ട് എന്നാണ് പറയപ്പെടുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രധാനമായും ഒരു പൂജാമുറിയിൽ വേണ്ട ഒരു ചിത്രമാണ് അമ്മ മഹാലക്ഷ്മി ദേവിയുടെ ചിത്രം.
ഇത് ഒരിക്കലും ദേവി നിൽക്കുന്നതായിരിക്കരുത്. ദേവി ഇരുന്നു കൊണ്ട് ഒരു ചെറുപുഞ്ചിരിയോടുകൂടി നമുക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുന്ന രീതിയിലുള്ള ചിത്രം ആയിരിക്കണം പൂജാമുറിയിൽ ഉണ്ടായിരിക്കേണ്ടത്. സകല വിഘ്നങ്ങളും മറ്റുന്ന എല്ലാ തടസ്സങ്ങളും മാറ്റി കാര്യസാദ്യം നടത്തിത്തരുന്ന ഗണപതി ദേവന്റെ ചിത്രം ആയിരിക്കണം അടുത്തതായി നമ്മുടെ പൂജാമുറിയിൽ ഉണ്ടായിരിക്കേണ്ട പ്രധാന ചിത്രങ്ങളിൽ ഒന്ന്. കൂട്ടത്തിൽ മൂന്നാമത്തെ ചിത്രം മഹാവിഷ്ണു ഭഗവാന്റെ ചിത്രമാണ്, ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണെങ്കിലും പ്രശ്നമില്ല.
ഈ മൂന്ന് ചിത്രങ്ങളും നമ്മുടെ പൂജാമുറയും വെച്ച് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ സർവ്വ ഐശ്വര്യങ്ങളും വീട്ടിൽ വന്നുചേരും. സമ്പൽസമൃദ്ധിയും സാധ്യമാണ് എന്നതാണ് പ്രത്യേകത. ഏറ്റവും മദ്യഭാഗത്ത് ഗണപതി ഭഗവാന്റെയും, വലതുഭാഗത്ത് ശ്രീകൃഷ്ണന്റെയും മഹാവിഷ്ണു ഭഗവാന്റെയോ ചിത്രവും, ഇടതുഭാഗത്ത് ലക്ഷ്മി ദേവിയുടെ ചിത്രവും ആയിരിക്കേണ്ടതുണ്ട്. ഇങ്ങനെ മൂന്ന് ദൈവങ്ങളും പൂജാമുറിയിൽ വെച്ച് പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യങ്ങളുടെയും അടിസ്ഥാന ഘടകമാണ്.