ഹെർണിയ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിഞ്ഞിരുന്നാൽ, വളരെ പെട്ടെന്ന് ഇതിന് പ്രതിരോധിക്കാം.

ഹെർണിയ എന്നത് സാധാരണയായി പുരുഷന്മാർക്കാണ്. മുതിർന്ന ആളുകൾക്കും കുട്ടികൾക്കും ഇത് കാണാറുണ്ട് എങ്കിലും ഏറ്റവും പ്രധാനമായും മുതിർന്ന പുരുഷന്മാർക്കാണ് ഇത് കണ്ടുവരാറുള്ളത്. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ വന്ന പല മാറ്റങ്ങളും ഇത് കുട്ടികൾക്കും ഉണ്ടാകാൻ കാരണമായിരിക്കുന്നു. കുട്ടികൾക്ക് ഇത് ഉണ്ടാകുമ്പോൾ കാണുന്നവർക്ക് പോലും അല്പമെങ്കിലും ഭയപ്പാട് ഉണ്ടാകാൻ കാരണമാകാറുണ്ട്. ഹെർണിയ ഉണ്ടാകുന്നത് പലർക്കും പല രീതിയിൽ ആയിരിക്കാം. ചിലർക്ക് ഇത് പുറത്തേക്ക് തള്ളുന്ന രീതിയിലും ഉണ്ടാകാം. യഥാർത്ഥത്തിൽ ഹെർണിയ എന്നത് ആന്തരിക അവയവങ്ങളിൽ ഏതെങ്കിലും ശരീരത്തിന്റെ മസിലുകൾക്കുള്ളിലൂടെ പുറത്തേക്ക് തള്ളുന്ന അവസ്ഥയെയാണ്.

ഏറ്റവും പ്രധാനമായും ഇത്തരത്തിൽ പുറത്തേക്ക് തള്ളുന്ന ഒരു അവയവം ചെറുകുടലാണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനെ കുടലിറക്കം എന്ന പേരും ഉണ്ട്. നമ്മുടെ ഓരോ ആന്തരിക അവയവങ്ങളെയും മസിലുകൾ കൊണ്ടാണ് ശക്തമായി ആവരണം ചെയ്തിരിക്കുന്നത്. ഈ മസിലുകൾക്ക് ഏതെങ്കിലും തരത്തിൽ ബലക്ഷയം ഉണ്ടാകുന്ന സമയത്താണ് ഈ ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളപ്പെടുന്നത്. പലപ്പോഴും ഇത് വളരെയധികം വേദനാജനകമാണ്.

   

അമിത വണ്ണം, പുകവലി, മലബന്ധം, വിട്ടുമാറാത്ത ചുമ, മുൻപ് വയറിലുണ്ടായ എന്തെങ്കിലും ക്ഷത്ങ്ങൾ എന്നിവയെല്ലാം ഹെർണിയ ഒരാൾക്ക് വരാൻ കാരണമാകാറുണ്ട്. മൂത്ര തടസ്സവും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. പലപ്പോഴും ശരീരം ഭാരം എടുക്കുന്ന സമയത്ത് കൂടുതൽ സ്ട്രെയിൻ ചെയ്യുന്ന സമയത്ത് ആണ് ഈ ഹെർണിയ കൂടുതലും വേദനകൾ ഉണ്ടാക്കുന്നത്. ശരീരം റസ്റ്റ് എടുക്കുന്ന സമയത്ത് ഹെർണിയ യാതൊരു പ്രശ്നങ്ങളും ഇല്ലാതെഒളിഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *