വെണ്ട കൃഷി തുടങ്ങുന്ന സമയത്ത് നാലോ അഞ്ചോ വെണ്ടക്കായ നമുക്ക് വിളവായി ലഭിക്കാറുണ്ട്. ഇതിനുശേഷം വെണ്ട കുരുടിച്ചു നിൽക്കുകയോ ഫലം തരാതെ നിൽക്കുന്ന അവസ്ഥയോ എല്ലാം കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റാൻ പല രീതിയിലുള്ള മാർഗങ്ങളും ഉപയോഗിച്ച് നോക്കിയിരിക്കും. ഇതിൽ ഏറ്റവും അധികം ഫലവത്തായിട്ടുള്ള ഒരു മാർഗ്ഗമാണ് പാല് കൊണ്ടുള്ള ഉപയോഗം. പാല് അതേ അളവിൽ തന്നെ വെള്ളവുമായി ഡയല്യൂട്ട് ചെയ്തു ഒരു സ്പ്രേ ബോട്ടിലിലാക്കി ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുന്നതും, കടഭാഗത്ത് ഒഴിച്ചു കൊടുക്കുന്നതും നല്ല രീതിയിൽ ന്യൂട്രിയൻസും കാൽസ്യവും ചെടികൾക്ക് ലഭിക്കാൻ കാരണമാവുകയും, ഇതുവഴി ചെടികൾ നല്ല രീതിയിൽ തന്നെ വിളവ് നൽകാൻ തുടങ്ങുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ പാലിനെ കൃഷിയിൽ ഒരു നല്ല സ്ഥാനം തന്നെ നൽകുന്നുണ്ട്. ഒപ്പം തന്നെ ചെടികൾക്ക് ഉണ്ടാകാവുന്ന മറ്റൊരു രോഗമാണ് ഇലപ്പുള്ളി രോഗം. ഇത് മാറുന്നതിനായി ഒരു സ്പൂൺ കായം, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ മഞ്ഞൾപൊടി എന്നിവ അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം. ഇത് ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ അകറ്റാൻ സഹായകമാകുന്നു. ഒപ്പം തന്നെ ഈ വെണ്ടച്ചെടികൾ നടുന്ന സമയത്ത് ഗ്രോ ബാഗിൽ നിറയ്ക്കുന്ന പോട്ടി മിക്സിനോടൊപ്പം തന്നെ ഉള്ളിത്തോല് പൊടിച്ച് ചേർക്കുന്നതും വളരെയധികം ഗുണപ്രദമാണ്. ഇത്തരത്തിൽ വെണ്ട കൃഷി ചെയ്യുന്ന സമയത്ത് ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ 100 മേനി വിളവ് നമുക്ക് ലഭിക്കും.