ലക്ഷണശാസ്ത്രപ്രകാരം ചില പക്ഷികൾ വീടുകളിൽ വരുന്നതും അവർക്ക് ഭക്ഷണം കൊടുക്കുന്നതും വളരെയധികം മഹത് കാര്യമായാണ് കരുതപ്പെടുന്നത്. ഐശ്വര്യങ്ങൾ വന്നുചേരാൻ ഇടവരുത്തുന്നു ഈ പക്ഷികളുടെ സാന്നിധ്യം. അതുകൊണ്ടുതന്നെ ഇതുവരെയില്ലെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട് നിങ്ങളുടെ വീട്ടിലെ പരിസരത്ത് പക്ഷികൾ വരുന്നുണ്ടോ എന്നത്. ഈ കൂട്ടത്തിൽ പെടുന്ന ഏറ്റവും ആദ്യത്തെ പക്ഷിയാണ് ഓലഞ്ഞാലി കുരുവി. ഈ ഓലഞ്ഞാലി കുരുവി വീട്ടു പരിസരത്ത് വരുന്നത് വളരെയധികം ഐശ്വര്യപൂർണ്ണമായ കാര്യമാണ്. മറ്റൊരു പക്ഷിയാണ് ചെമ്പോത്ത്. ഏതെങ്കിലും കാര്യങ്ങൾക്ക് ഇറങ്ങുന്ന സമയത്ത് ചെമ്പോത്തിനെ കണി കണ്ടുകൊണ്ടാണ് പോകുന്നത് എന്നുണ്ടെങ്കിൽ, അത് ഏറ്റവും നല്ല രീതിയിൽ തന്നെ കാര്യം അവസാനിക്കാൻ ഇടയാക്കുന്നു. കൂട്ടത്തിൽ ദേവി സാന്നിധ്യമുള്ള ഒരു പക്ഷിയാണ് കുയില്. കുയില് നമ്മുടെ വീട്ടു പരിസരത്ത് വീടിനു മുകളിലോ ആയി വന്നിരിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ.
ദേവിയുടെ അനുഗ്രഹം നമ്മോടൊപ്പം ഉണ്ട് എന്നതിന്റെ തെളിവാണ്. മറ്റൊരു പക്ഷിയാണ് പരുന്ത്. പരുന്തിന്റെ സാമീപ്യവും ഇടയ്ക്കിടെയുള്ള സന്ദർശനവും വീടിനും വീട്ടിലുള്ളവർക്കും പലതരത്തിലുള്ള ഐശ്വര്യപൂർണ്ണമായ കാര്യങ്ങൾ സംഭവിക്കുന്നതിനും, ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം വിജയം കണ്ടെത്തുന്നതിനും സഹായകമാകുന്നു. മറ്റൊരു പക്ഷിയാണ് പ്രാവ് പ്രാവ് ദേവിയെ എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു പക്ഷിയാണ് എന്നതുകൊണ്ട് തന്നെ പ്രാവ് വീട്ടിൽ വരുന്നത് വളരെയധികം പോസിറ്റീവായ ഒരു കാര്യമാണ്. എന്നാൽ പ്രാവ് വീട്ടിലോ പരിസരത്തോ കൂടു വളരെയധികം ദോഷമായിട്ടുള്ള ഒന്നാണ്. പകൽ സമയങ്ങളിൽ വീട്ടുവരപ്പ് മൂങ്ങയെ കാണുന്നത് വളരെ ഉത്തമമാണ്. എന്നാൽ രാത്രിയിൽ ഇത് പല തരത്തിലുള്ള അപകടങ്ങളുടെയും സൂചനയാണ്.