പച്ചമുളക് കൃഷിനാം എല്ലാവരും പലപ്പോഴും ചെയ്തിട്ടുള്ള ഒന്നാണെങ്കിലും, മിക്കവാറും ഇതിനെ കീടബാധകൾ ഉണ്ടാകുന്നത് പതിവാണ്. അതുകൊണ്ടുതന്നെ വിളവും കുറയുന്നത് നേരിടേണ്ടതായി വരാറുണ്ട്. എന്നാൽ ഇത്തരത്തിൽ പച്ചമുളക് കൃഷിയിലുണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങളെയും മാറ്റുന്നതിനും, പച്ചമുളകു കൃഷിയിൽ 100 മേനി വിളവ് നേടുന്നതിനുമായി, നമുക്ക് വീട്ടിൽ തന്നെ അധികം ചെലവൊന്നും ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ പ്രയോഗിച്ചു നോക്കാം. ഇത്തരത്തിൽ പച്ചമുളക് ഉണ്ടാകുന്ന കീടബാധകളെ അകറ്റുന്നതിനായി വീട്ടിൽ അടുക്കളയിൽ വേസ്റ്റ് ആയി കളയുന്ന പച്ചക്കറികളുടെ തോലും പഴത്തോലും ഉള്ളിത്തോലും എല്ലാം ഉപയോഗിക്കാവുന്നതാണ്. ഈ കമ്പോസ്റ്റും സ്ലറിയും ഉണ്ടാക്കുന്നതിനായി മൂടിയുറപ്പുള്ള ഒരു പാത്രമാണ് ആദ്യമായി ആവശ്യമുള്ളത്. ഈ മോഡി ഉറപ്പുള്ള പാത്രത്തിന് അടിഭാഗത്തായി അല്പം ദ്വാരങ്ങളും ഇട്ടു കൊടുക്കണം.
ശേഷം ഇതിന് താഴെയായി മറ്റൊരു പാത്രം കൂടി വെച്ചുകൊടുത്തു മൂടിയുറപ്പുള്ള പാത്രത്തിൽ എല്ലാത്തരം പച്ചക്കറി വേസ്റ്റുകളും ഇട്ടുകൊടുക്കാം. പച്ചക്കറി വേസ്റ്റ് മാത്രമല്ല, ചാരവും, കരിയിലകളും, വേസ്റ്റ് പേപ്പറുകളും, ചകിരിയും എല്ലാം ഇതിൽ ഒരുമിച്ച് ചേർത്തു കൊടുക്കാം. ഇവയെല്ലാം ചേർത്തതിനുശേഷം ഇതിനുമുകളിൽ wdc ചേർത്തു കൊടുക്കാം. ഡബ്ല്യുഡിസി കൈവശമില്ലാത്ത ആളുകളാണ് എങ്കിൽ ഇതിനുമുകളിൽ ആയി അര ഗ്ലാസ് തൈര് ചേർത്തു കൊടുത്താലും മതിയാകും. രണ്ടാഴ്ച ഇത് മാറ്റിവച്ചതിന് ശേഷം ഇത് തുറന്നു നോക്കിയാൽ കാണാം പൊടി രൂപത്തിലായി മാറിയിരിക്കും ഈ ജൈവ കമ്പോസ്റ്റ്. താഴെവച്ച് പാത്രത്തിൽ ഇതിന്റെ ഫ്ലയിം നമുക്ക് വേർതിരിച്ചെടുക്കാൻ ആകും. ഇവ രണ്ടും ചെടികൾക്ക് വളവും കീടനാശിനിയുമായി ഉപയോഗിക്കാവുന്നതാണ്.