ഇന്ന് പനിയും ചുമയും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളുമായി മുന്നോട്ടുപോകുന്ന ഒരുപാട് ആളുകളുണ്ട്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ പനി കൂടുതലും ഭയപ്പെടുത്തുന്നതാണ്. മുൻപ് ഉണ്ടായിരുന്നത് പോലെയല്ല ഇതിന്റെ ആഫ്റ്റർ എഫക്റ്റുകൾ വളരെ കൂടുതലാണ് ഇന്ന് കാണപ്പെടുന്നത്. എങ്കിലും ഒരു വൈറസ് ഇൻഫെക്ഷന്റെ ഭാഗമായി ഉണ്ടാകുന്ന പനിയുടെയും മറ്റും ഒരു പൊതുസ്വഭാവമാണ് ചുമ ജലദോഷംശരീര വേദന എന്നിവയെല്ലാം. എന്നാൽ ഇന്ന് ഇതിനെക്കാളും ഉപരിയായി ഇതുവരെ ശ്വാസംമുട്ട് ഉണ്ടാകാത്ത ആളുകൾ ആണെങ്കിൽ കൂടിയും ശ്വാസംമുട്ട് ശരീര വേദന നീണ്ടുനിൽക്കുന്ന ചുമ എന്നിവയെല്ലാം ഉണ്ടാകുന്നു. പലപ്പോഴും ഇത് ആളുകളെ മനസ്സിൽ ഒരു സംശയം ഉണ്ടാക്കുന്ന രീതിയിലേക്ക് പോലും എത്തിക്കാറുണ്ട്.
അതുകൊണ്ടുതന്നെയായി ഉണ്ടാകുന്ന പനി ചുമ എന്നിവയെ കുറിച്ച് ഒരു അവബോധം നമുക്ക് ഉണ്ടായിരിക്കുന്നത് വളരെ ഗുണപ്രദം ആയിരിക്കും. ഉണ്ടാകുന്ന ടെസ്റ്റുകളിൽ നിന്നും വെളുത്ത രക്താണുക്കൾ കുറയുന്നതായി കാണുന്നത്, ഡിങ്കിപ്പനിയുടെ ലക്ഷണമായാണ് ഇതുവരെയും കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് സാധാരണ ഒരു പനിയുടെ ഭാഗമായി പോലും ഈ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞ വരുന്നുണ്ട്. ചൂട് ഒരുപാട് കൂടുന്ന സമയത്ത് ചിക്കൻപോക്സ് പോലുള്ള രോഗാവസ്ഥകൾ വരുന്നതിനും വളരെയധികം സാധ്യതകൾ കൂടുതലാണ്. ധാരാളമായി വെള്ളം കുടിക്കുക എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എങ്കിൽ കൂടിയും ഇന്നത്തെചൂട് ആദ്യ കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ ആയതുകൊണ്ട് വെള്ളം കുടിക്കുന്ന കാര്യത്തിൽ ഒരിക്കലും മടി കാണിക്കരുത്. തൊലിപ്പുറമേയുള്ള രോഗാവസ്ഥകൾ വളരെയധികം കൂടിനിൽക്കുന്ന ഒരു കാലാവസ്ഥയാണ് ഈ വേനൽ കാലം.