തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയോ രക്തകുഴലുകൾക്ക് ബ്ലോക്ക് ഉണ്ടായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. ഈ സ്ട്രോക്ക് ഒരു വ്യക്തിക്ക് വന്നുചേർന്നാൽ ആ വ്യക്തിയുടെ ശരീരം പൂർണ്ണമായും തളർന്നു പോകുന്നതിനും, ഭാഗികമായി തളർന്ന അവസ്ഥയിലാക്കുന്നതിന് സാധ്യതകൾ ഉണ്ട്.ഒരു വ്യക്തിക്ക് ഉണ്ടായത് സ്ട്രോക്ക് ആണ് എന്ന് തിരിച്ചറിഞ്ഞ് വളരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ പരിശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ, നാലര മണിക്കൂറിനുള്ളിൽ ഈ വ്യക്തി ഹോസ്പിറ്റലിൽ എത്തുകയാണ് എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ സ്ട്രോക്ക് എന്താണെന്നും, ഇത് എന്തുകൊണ്ടാണെന്ന് വരുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേക്കും ഉള്ള രക്ത ചംക്രമണം നടക്കുന്നതിനോടൊപ്പം തന്നെ ഓരോ ഇൻഫർമേഷൻസ് പാസ് ചെയ്യപ്പെടുന്നത് തലച്ചോറിൽ നിന്നുമാണ്.
അതുകൊണ്ടുതന്നെ തലച്ചോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ശരീരത്തിന്റെ അവയവങ്ങൾക്ക് പ്രവർത്തിക്കാനുള്ള ശേഷിയിലും തടസ്സങ്ങൾ ഉണ്ടാകുന്നു. തലച്ചോറിലെ രക്തക്കുഴകൾക്ക് ബ്ലോക്ക് ഉണ്ടായി ഉണ്ടാകുന്ന സ്ട്രോക്കിനെക്കാളും, അപകടകാരിയാണ് തലച്ചോറിലെ രക്തകുഴലുകൾ പൊട്ടി ഉണ്ടാവുന്ന സ്ട്രോക്ക്. ശരീരത്തിൽ അകാരണമായി ഉണ്ടാകുന്ന രക്തസമ്മർദ്ദമോ, തടസ്സങ്ങളോ ആണ് ഈ സ്ട്രോക്ക് ഉണ്ടാകുന്നതിന് പലപ്പോഴും കാരണമാകുന്നത്. അതുകൊണ്ടുതന്നെ നല്ല ഒരു ജീവിതശൈലി പാലിക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഇതുമൂലം ശരീരത്തിന്റെ പൂർണ്ണമായ ആരോഗ്യം സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കുന്നു. ഇന്ന് മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രക്തസമ്മർദ്ദം മൂലം പൊട്ടിയ രക്തക്കുഴലുകളും ബ്ലോക്ക് വന്ന രക്തക്കുഴകളും നീക്കം ചെയ്ത് പുതിയ രക്ത കുഴലുകൾ വെച്ച് പിടിപ്പിക്കുക, ബ്ലോക്കുകൾ നീക്കം ചെയ്യുകയോ ചെയ്യാൻ പുതിയ ന്യുതന മാർഗങ്ങൾ നിലവിലുണ്ട്.