മുറ്റത്ത് നിറയെ പൂക്കൾ ഉണ്ടായി നിൽക്കുക എന്നത് കണ്ണിന് വളരെയധികം കുളിർമ നൽകുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ ഇത് മുല്ലപ്പൂക്കൾ ആണെങ്കിൽ കണ്ണിന് മാത്രമല്ല സുഗന്ധം കൊണ്ടും നമ്മുടെ മനസ്സ് നിറയും. ഇതിനായി പൂക്കൾ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് കാണേണ്ടത് എന്നുണ്ടെങ്കിൽ മുല്ല ചെടികൾക്ക് ആവശ്യമായ പരിചരണവും പരിപാലനവും കൊടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ മുല്ലയ്ക്ക് നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു പരിചരണം ആണ് കമ്പു കോതുക എന്നുള്ളത്. എല്ലാവർഷവും മുല്ല ചെടിയിൽ മൂന്ന് തവണയാണ് പൂക്കൾ ഉണ്ടാകാറുള്ളത്. ഇത്തരത്തിൽ നിറയെ പൂക്കൾ ഉണ്ടായതിനുശേഷം ചെടിയുടെ എല്ലാ കമ്പുകളും നല്ലപോലെ വെട്ടി നിർത്തുന്നത് ചെടിക്ക് പുതിയ ശിഖരങ്ങൾ വരുന്നതിനും പൂക്കൾ നിറയെ ഉണ്ടാകുന്നതിനും സഹായകമാകുന്നു. അതുപോലെതന്നെ ഈ വെട്ടി കളയുന്ന കമ്പുകളെ നമുക്ക് ഉപേക്ഷിക്കാതെ.
കമ്പുകളെ പോലും നമുക്ക് വേരും മുളപ്പിച്ച് മുറ്റം നിറയെ മുല്ല ചെടികൾ നിറക്കാവുന്നതാണ്. ഇത്തരത്തിൽ ഈ കമ്പുകൾ നടുന്ന സമയത്ത് അല്പം മിറാക്ക്ൾ റൂട്ടിൽ ഒന്ന് മുക്കിയെടുത്ത ശേഷം നടുകയാണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് വേര് പിടിച്ച് കിട്ടുന്നു. ചെടികളുടെ വേരുകൾക്ക് ബലം കൂടുന്നതിനും പെട്ടെന്ന് നിറയെ വേരുകൾ ഉണ്ടാകുന്നതുമായി റോക്ക് ഫോസ്‌ഫെറ്റും വർഷത്തിൽ ഒരിക്കലെങ്കിലും ചെടികൾക്ക് ഇട്ടുകൊടുക്കുന്നത് വളരെ ഉത്തമമാണ്. മിറാക്കിൾ 20 ഒരു സ്പ്രേ ബോട്ടിലിൽ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്ത് എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കുന്നത് പൂക്കൾ പെട്ടെന്ന് ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഇത്തരത്തിൽ മുല്ല ചെടിയെ ഒരു വിപണന സാധ്യതയാക്കി മാറ്റാൻ ഇതിലൂടെ സാധിക്കുന്നു.