നമ്മുടെ വീടിന്റെ ഏറ്റവും ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന ഒരു ഭാഗമാണ് അടുക്കള. കാരണം ഒരു വീടിലെ ആളുകൾക്കുള്ള എല്ലാവർക്കും ഉള്ള ഭക്ഷണം പാകം ചെയ്യുന്നതും അവരുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി നിലനിർത്തുന്നതിന് ആവശ്യമായ വസ്തുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നതും അടുക്കളയിലാണ്. എന്നതുകൊണ്ട് തന്നെ അടുക്കള എത്രത്തോളം ശുദ്ധവും വൃത്തിയും ഉള്ളതാണോ അത്രത്തോളം അവരെ വ്യക്തികളുടെയും ആരോഗ്യവുംനിലനിൽക്കും. ഒരു ഒരു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ നല്ല രീതിയിൽ ആക്കുന്നതിനും ആ കുടുംബത്തിന്റെ ഐശ്വര്യം വളർത്തുന്നതിനും അടുക്കളയ്ക്ക് വളരെ വലിയ പങ്കുണ്ട്.
ഇത്തരത്തിൽ അടുക്കളയിൽ നമ്മൾ സൂക്ഷിക്കേണ്ട ചില വസ്തുക്കളും അതുപോലെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത ചില വസ്തുക്കളും ഉണ്ട്. ദേവി കടാക്ഷമുള്ള, ലക്ഷ്മി സാന്നിധ്യമുള്ള ചില വസ്തുക്കൾ നമ്മൾ അറിയാതെ, ചിന്തിക്കാതെ മറ്റുള്ളവർക്ക് അയൽവാസികൾക്കോ കടം കൊടുക്കുന്ന സമയത്ത്, നമ്മുടെ വീട്ടിലുള്ള ലക്ഷ്മി ദേവിയാണ് പടിയിറങ്ങി പോകുന്നത് എന്ന് ഇവർ മനസ്സിലാക്കുന്നില്ല. അതുകൊണ്ടുതന്നെ ചില വസ്തുക്കൾ ഒരിക്കലും മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടില്ല. ഇത്തരത്തിലുള്ള ഒരു പ്രധാന വസ്തുവാണ് മഞ്ഞൾ.
ലക്ഷ്മി ദേവി സാന്നിധ്യമുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്മഞ്ഞൾ. അതുകൊണ്ടുതന്നെ ഒരിക്കലും മഞ്ഞൾ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടില്ല. അതുപോലെതന്നെ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത മറ്റു ഒരു വസ്തുവാണ് ഉള്ളി. ചുവന്ന ഉള്ളിയും വെളുത്ത ഉള്ളിയും രണ്ടും ഒരുതരത്തിലും മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പാലും പാലുൽപന്നങ്ങളും വിപണന മേഖലയല്ലാതെ അടുക്കളയിൽ നിന്നും കടമായി മറ്റൊരാൾക്ക് ഒരിക്കലും കൊടുക്കാൻ പാടുള്ളതല്ല.