പച്ചക്കറി കൃഷിയും നേടേണ്ടിവരുന്ന ഒരു വലിയ പ്രധാന പ്രശ്നമാണ് പച്ചമുളക് ക്യാപ്സിക്കം പോലുള്ളവയ്ക്കും ഉണ്ടാകുന്ന കുരുടിപ്പ്. കുരുടിപ്പ് മാത്രമല്ല പൂക്കൾ ഉണ്ടാകാതെ ഉള്ള അവസ്ഥയും വലിയ പ്രശ്നമായി ചെടികളെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ക്യാപ്സിക്കം പച്ചമുളക് എന്നിങ്ങനെയുള്ള ചെടികളുടെ പല പ്രശ്നങ്ങളും അകറ്റുന്നതിനായി ഒറ്റ പ്രതിവിധി മാത്രം നമുക്ക് ചെയ്താൽ മതിയാകും.
ഇതിനായി അല്പം മഞ്ഞൾപൊടിയും കായപ്പൊടിയും ചുണ്ണാമ്പും മാത്രം മതിയാകും. ഒരു ബക്കറ്റിൽ രണ്ട് ലിറ്റർ വെള്ളം എടുത്ത് ഇതിലേക്ക് 2 ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു സ്പൂൺ കായം പൊടിയും, ഒരു ചെറിയ സ്പൂൺ ചുണ്ണാമ്പും നല്ലപോലെ മിക്സ് ചെയ്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കാം. കായം പൊടിയായിട്ട് ഇല്ല എന്നുണ്ടെങ്കിൽ ചെറിയ ഒരു കഷണം കായവും നമുക്ക് പൊടിച്ച് എടുത്ത് ഉപയോഗിക്കാം. ഇത് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഇതിന്റെ കടഭാഗത്ത് ഒഴിച്ചു കൊടുക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.
ഇത് ഒരു വള്ളമായും കീടനാശിനിയായും ഒരേസമയം പ്രവർത്തിക്കുന്നു. ചുണ്ണാമ്പിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ചെടികൾക്ക് നല്ല രീതിയിൽ കാൽസ്യം നൽകാനും, ഇതിലൂടെ കുരിടിപ്പ് മാറി നല്ലപോലെ വളം വലിച്ചെടുക്കാൻ വേരുകൾക്ക് ശക്തി നൽകുകയും ചെയ്യുന്നു. ഒപ്പം തന്നെ കായത്തിന്റെ സ്മെല്ല് ചെടികളിൽ നിന്നും കീടങ്ങളെ ദൂരെ അകറ്റുന്നതിനും സഹായിക്കുന്നു. ഇത്തരത്തിൽ ഈ കായം മഞ്ഞൾപ്പൊടി ചുണ്ണാമ്പ് മിശ്രിതം ഒരു കീടനാശിനിയായും അതേസമയം വളം ആയും പ്രവർത്തിക്കുന്നു. ഇത് തോട്ടത്തിൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.