മുഖം പ്രായം കുറഞ്, ചുളിവുകൾ മാറി, ചെറുപ്പം ആയി തോന്നും ഇത് കഴിച്ചാൽ.

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എപ്പോഴും ചെറുപ്പമായിരിക്കാൻ അത് ആരോഗ്യകരമായി മാത്രമല്ല സൗന്ദര്യപരമായും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ പല മാർഗങ്ങളും നമ്മൾ മുഖത്തും ശരീരത്തിലും ചുളിവുകളും പാടുകളും മാറുന്നതിനായും ചെറുപ്പമായി തോന്നുന്നതിനായും ഉപയോഗിക്കാറുണ്ട്. കൂടിപ്പോയാൽ പിന്നെ കുറയ്ക്കാൻ സാധിക്കാത്ത ഒന്നു മാത്രമാണ് ഈ ലോകത്തിലുള്ളത് അത് നമ്മുടെ പ്രായമാണ്. അതുകൊണ്ടുതന്നെ പ്രായം കൂടാതെ പിടിച്ചുനിർത്താൻ നമുക്ക് ശ്രമിക്കാവുന്നതാണ്. പ്രായത്തെ പിടിച്ചു നിർത്തുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാനസികമായും ശാരീരികമായും എപ്പോഴും ചെറുപ്പമായിരിക്കാൻ ശ്രമിക്കുക എന്നതാണ്.

മാനസികമായി ചെറുപ്പമായിരിക്കണം എന്നുണ്ടെങ്കിൽ നല്ല സന്തോഷം നൽകുന്ന രീതിയിലുള്ള കാര്യങ്ങൾ ചിന്തിക്കുകയും കാണുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ്. നമ്മുടെ മനസ്സിനെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക എന്നതിലൂടെയാണ് മനസ്സിന് സന്തോഷവും തൃപ്തിയും ലഭിക്കുന്നത്. ഇത് പലപ്പോഴും നമ്മെ ചെറുപ്പമായിരിക്കാൻ സഹായിക്കുന്നു. ശാരീരികമായി ഹിന്ദി ആയിരിക്കണമെന്നുണ്ടെങ്കിൽ കഴിക്കുന്ന ഭക്ഷണത്തെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.

ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക കാർബോഹൈഡ്രേറ്റ് പരമാവധി ഒഴിവാക്കി ഫ്രൂട്ട്സും വെജിറ്റബിൾസും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഒപ്പം തന്നെ ശരീരത്തിന് നല്ല രീതിയിലുള്ള വ്യായാമങ്ങളും നൽകാൻ ശ്രദ്ധിക്കണം. നല്ലതുപോലെ വ്യായാമം ചെയ്ത് ആരോഗ്യം ഫിറ്റ് ആക്കി വെച്ചിരുന്നാൽ മാത്രമാണ് എപ്പോഴും ചെറുപ്പമായി നമ്മുടെ ശരീരത്തെ പ്രകടമാക്കാൻ സാധിക്കു. നല്ല രീതിയിലുള്ള ഡയറ്റുകളും ചെയ്യുന്നത് അത്യുത്തമമാണ്. ഇതിന് ഏറ്റവും പ്രധാനമായും ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് തിരഞ്ഞെടുക്കുകയാണ് ഏറ്റവും ഉചിതം ആയിട്ടുള്ള കാര്യം.

Leave a Reply

Your email address will not be published. Required fields are marked *