കാക്കയെ നമ്മൾ പിതൃക്കയുടെ ഒരു സ്വരൂപം ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് മരിച്ചുപോയ പിതൃക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിന് തുല്യമായി കണക്കാക്കുന്നു. പിണ്ഡം വെക്കുന്ന സമയത്തു മാത്രമല്ല അല്ലാത്ത സമയങ്ങളിലും കാക്കയെ നമ്മൾ ബഹുമാനത്തോടുകൂടി കാണേണ്ടതുണ്ട്. കാക്കയ്ക്ക് ഭക്ഷണം നൽകുന്നതും വളരെയധികം മഹത്തരമായ കാര്യമാണ്. എന്നാൽ ഇത്തരത്തിൽ കാക്കയ്ക്ക് സാധാരണമായി ഭക്ഷണം നൽകുന്നതിനേക്കാളും, നിങ്ങളുടെ വീട്ടിൽ ഈ ആറ് നാളുകളിൽ പെട്ട ആരെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ അവർ കാക്കയ്ക്ക് ഭക്ഷണം വെച്ചുകൊടുക്കുകയാണ് എന്നുണ്ടെങ്കിൽ, ഇത് രാജയോഗം വരുത്താൻ സഹായിക്കുന്നതാണ്.
കുടുംബത്തിനും വ്യക്തിക്കും രാജയോഗം ഇതിലൂടെ വന്നുചേരുന്നു. കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതിലൂടെ വീട്ടിലെ ദുരിതങ്ങൾ ഒഴിഞ്ഞു കിട്ടുന്നതിനും, ശനിദോഷപഹാരങ്ങൾ മാറി കിട്ടുന്നതിനും ഉപകാരപ്പെടുന്നു. കാക്കയെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രയും നിങ്ങൾക്ക് ഗുണം തന്നെയാണ്. ഇത്തരത്തിൽ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു പുണ്യമായാണ് കരുതപ്പെടുന്നത്. കാക്കയുമായി വളരെയധികം ബന്ധപ്പെട്ടുവരുന്ന ചില നക്ഷത്രക്കാരാണ് താഴെ പറയുന്നത്. 6 നക്ഷത്രത്തിൽ പെട്ട ആളുകൾക്കാണ് കാക്കയുമായി വളരെയധികം ആത്മബന്ധം ഉണ്ടാകേണ്ടത്.
ഇത്തരത്തിലുള്ള ആറ് നക്ഷത്രക്കാരാണ് ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നെ നക്ഷത്രത്തിൽ പെട്ട ആളുകൾ. ഇവർ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ ആ വ്യക്തികൾക്ക് മാത്രമല്ല കുടുംബത്തിന് പോലും രാജയോഗം വന്നുചേരാൻ ഇടയാകുന്നു. അതുകൊണ്ടുതന്നെ വീട്ടിലോ, ബന്ധത്തിലോ ഈ നക്ഷത്രത്തിൽപ്പെട്ട ആളുകളുണ്ടെങ്കിൽ ഇനിമുതൽ കാക്കയ്ക്ക് ഭക്ഷണം വയ്ക്കുമ്പോൾ അവരെക്കൊണ്ട് വെപ്പിക്കുക. കാക്കയെ സ്നേഹിക്കാനും പരിശ്രമിക്കുക.