മുളക് നമ്മളെല്ലാം പാചകത്തിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. മുളകില്ലാത്ത ഒരു പാചകം ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായും ഒരു കൃഷിത്തോട്ടത്തിൽ കാണപ്പെടുന്ന ഒരു പച്ചക്കറി ചെടിയാണ് പച്ചമുളക്. ഈ പച്ചമുളക് മൊത്തത്തിൽ ഒരു കൃഷി മാർഗ്ഗമായി ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ വൻ വിപണന സാധ്യതയാണ് ഉള്ളത്. പലതരത്തിലുള്ള മുളകുകളും നമ്മുടെ കേരളത്തിൽ ഇന്ന് കൃഷി ചെയ്യുന്നുണ്ട്. മുളകിനെ അതിന്റെ വലിപ്പം ചെറുതാകുംതോറും വില കൂടിവരുന്നതായി കാണുന്നു. ഏറ്റവും ചെറിയ ചീനമുളകിനാണ് വളരെയധികം വിലകൊടുത്തു ആളുകൾ വേടിക്കുന്നത്.
ഇതിനെ ആരോഗ്യ സംരക്ഷണ മേഖലയിലും കൂടുതൽ സാന്നിധ്യം ഉണ്ട് എന്നതുകൊണ്ട് തന്നെ വിലയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇനി പച്ചമുളക് മാത്രം കൃഷി ചെയ്താൽ മതി നമുക്ക് വളരെയധികം പണ ലാഭം ഉണ്ടാകുന്നു. എന്നാൽ മിക്കപ്പോഴും പച്ചമുളക് കൃഷിയിൽ പലതരത്തിലുള്ള പ്രയാസങ്ങളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടതായി വരാറുണ്ട്. പച്ചമുളകിന് വരുന്ന കായ്ക്കാതെ നിൽക്കുന്ന അവസ്ഥ, വെള്ളിച്ച, കുരുടിപ്പ് എന്നിവയെല്ലാം വലിയ പ്രശ്നങ്ങൾ തന്നെയാണ്.
എന്നാൽ ഇതിനെയെല്ലാം എത്രത്തോളം നമ്മൾ നേരിടുന്നുവോ അത്രത്തോളം നമുക്ക് ഒരു വരുമാനമാർഗമാണ് പച്ചമുളക് കൃഷി. പച്ചമുളക് ബാധിക്കുന്ന കീടബാധകളെ അകറ്റുന്ന പല മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. ഇവിടെ ഒരു പുതിയ മാർഗ്ഗമാണ് പരിചയപ്പെടുത്തുന്നത്, മഞ്ഞ കെണി. മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കവറിനു മുകളിൽ ആവണക്കെണ്ണ നല്ലപോലെ തടവി പിടിപ്പിച്, കൃഷിത്തോട്ടത്തിൽ കെട്ടി ഇടാവുന്നതാണ്. ഇത് കീടങ്ങളെ ചെടികളിലേക്ക് എത്താതെ നശിപ്പിക്കാൻ സഹായിക്കുന്നു.