ഇന്ന് ലിവർ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളും ലിവർ മാറ്റിവയ്ക്കാൻ കിട്ടാതെ വിഷമിക്കുന്ന ആളുകളുടെയും എണ്ണം വളരെ കൂടി വരുകയാണ്. ഇതിന്റെ കാരണം നമ്മുടെ ജീവിതശൈലിൽ വന്ന പല മാറ്റങ്ങളും തന്നെയാണ്. ജീവിതശൈലി രോഗമായാണ് ലിവർ സിറോസിസിനെയും കണക്കാക്കുന്നത്, കാരണം നമ്മുടെ ഭക്ഷണത്തിൽ നിന്നും നമ്മുടെ ജീവിതശൈലിയിലെ ആരോഗ്യമില്ലായ്മ കൊണ്ടും ആണ് പലപ്പോഴും ലിവർ സിറോസിസ് പോലെയുള്ള കരോഗങ്ങൾ വരുന്നതിന്റെ യഥാർത്ഥ കാരണം.
കരളിൽ കൊഴുപ്പടിഞ്ഞു ഉണ്ടാകുന്ന രോഗമാണ് ലിവർ സിറോസിസ്, എന്നതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണം ഈ രോഗത്തിന് വളരെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണം എത്രത്തോളം ആരോഗ്യകരമാണ് അത്രത്തോളം നമ്മുടെ ഹൃദയത്തിന്റെയും കരളിന്റെയും കിഡ്നിയുടെയും ആരോഗ്യം നിലനിൽക്കും. ഇതിനായാലും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൊഴുപ്പും എണ്ണമയവും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുക എന്നത് തന്നെയാണ്.
അതുപോലെതന്നെ പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ശരീരത്തിൽ വന്നുപെട്ടാൽ പിന്നെ മറ്റ് പല രോഗങ്ങളും വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തെ പിടികൂടുന്നു. പരമാവധിയും പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ആരോഗ്യകരമായി ജീവിക്കുകയും നല്ല വ്യായാമം ശീലമാക്കുകയും ആണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്താം. അതുപോലെതന്നെ വീട്ടിൽ പാചകം ചെയ്യുമ്പോഴും അത് പരമാവധി ഹെൽത്തി ആക്കി പാകം ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ നാം നമ്മുടെ ആരോഗ്യത്തിൽ ചെറിയ ഒരു ശ്രദ്ധ മാത്രം കൊടുത്താൽ മതി ഭാവിയിൽ നമുക്ക് കരൾ രോഗം വരാതെ സുരക്ഷിതരായിരിക്കാം.