ക്യാൻസർ എന്ന രോഗം തന്നെ എല്ലാവരും വളരെയധികം ഭയത്തോടെ കൂടിയാണ് കാണുന്നത്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ ചികിത്സാരീതികൾ വന്നിട്ടുണ്ട്, എങ്കിൽ കൂടിയും ആളുകൾക്ക് ഇപ്പോഴും ക്യാൻസറിനെ ഭയം തന്നെയാണ്. ഇതിന്റെ കാരണം ക്യാൻസർ വന്നാൽ ശരീരത്തിന്റെ ഓരോ ഭാഗമായി നശിക്കുകയും ഇത് കൂടുതൽ വേദനകൾ ഉണ്ടാക്കുകയും ചെയ്യുന്നു എന്നത് തന്നെയാണ്. പലപ്പോഴും കീമോതെറാപ്പിയും റേഡിയേഷനുകളും എല്ലാം ചികിത്സകളുടെ ഭാഗമായി ചെയ്യാറുണ്ടെങ്കിലും ഇത് വളരെയധികം വേദനാജനകമായി പലപ്പോഴും മാറാറുണ്ട്.
അതുപോലെതന്നെ ശാരീരികമായ മറ്റ് പല ബുദ്ധിമുട്ടുകളും ഇതുകൊണ്ട് ഉണ്ടാകുന്നു. എന്നതുകൊണ്ട് തന്നെ ക്യാൻസറിനെ എന്നും ആളുകൾ ഭയത്തോടെ കൂടി തന്നെയാണ് കാണുന്നത്. എന്നാൽ ആരംഭ ഘട്ടത്തിലെ തിരിച്ചറിയുകയാണ് എന്നുണ്ടെങ്കിൽ നല്ല ചികിത്സാരീതിയിലൂടെ പൂർണമായി ഭേദമാക്കാവുന്നതാണ്. ആരംഭ ഘട്ടത്തിൽ വരുന്ന ലക്ഷണങ്ങളെ തിരിച്ചറിയുകയാണ് ഇതിനായി പ്രധാനമായും വേണ്ടത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളെ പോലും നമുക്ക് മനസ്സിലാക്കാൻ ആകണം.കാൻസർ മാത്രമല്ല മറ്റ് പല ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നത് ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് കൊണ്ടാണ്.
അതുകൊണ്ടുതന്നെ ജീവിതശൈലിൽ വരുത്തണ മാറ്റങ്ങൾ കൊണ്ട് ക്യാൻസർ വരാതെ തടയുന്നതിനും ഇതിനെ സുഖപ്പെടുത്തുന്നതിനും സാധിക്കും. ചില ക്യാൻസർ ലക്ഷണങ്ങൾ ആദ്യമേ കാണുന്നത് ശരീരത്തിന് പുറത്ത് മുഴകളും കഴലകളോ ആയിട്ടാണ്. എന്നാൽ മറ്റു ചിലത് ശരീരത്തിന് അകത്തുണ്ടാകുന്ന മുഴകളാണ് എന്നതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. 7 ലക്ഷണങ്ങൾ ഇതിനു മുൻപേ തന്നെ ക്ഷീണമായും തളർച്ചയായും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ നമ്മൾ ഇതിനെ അവഗണിക്കുന്നതാണ് ഇത് കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാക്കുന്നതിന്റെ കാരണം.