നമ്മൾ പല ദൈവങ്ങളുടെ അടുത്തും ചെന്ന് വഴിപാടുകൾ ചെയ്യാറുണ്ടെങ്കിലും, പലപ്പോഴും അവഗണിക്കുന്ന ഒരു ദേവഗണമാണ് നാഗ ദൈവങ്ങൾ. പലപ്പോഴും ഇവരെ ഒരു ആരോചകത്തോടുകൂടി മാത്രമാണ് ചിലരെങ്കിലും കാണാറുള്ളത്. എന്നാൽ മറ്റു ദൈവങ്ങളെക്കാളും ചില സമയങ്ങളിൽ ശക്തി സ്വരൂപണിയായി പ്രവർത്തിക്കാൻ നാഗ ദൈവങ്ങൾക്ക് സാധിക്കാറുണ്ട്. പണ്ടുകാലം മുതലേ നാഗങ്ങളെ ഭയത്തോടും മനസ്സിൽ സംശയത്തോടും കൂടിയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ നാഗ ദൈവങ്ങളെ ആരാധിക്കുക എന്നത് ചിലർക്കെങ്കിലും മനസ്സിനെ താല്പര്യമില്ലാത്ത കാര്യമായിരിക്കും..
എന്നാൽ ഒരിക്കലെങ്കിലും നാഗദൈവങ്ങളെ പൂജിച്ച് വഴിപാടുകൾ നടത്തിയ വ്യക്തികൾക്ക് അറിയാം ഇവരുടെ ശക്തി. കാരണം ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കുന്നതിന് മറ്റ് ദൈവങ്ങളോടൊപ്പം തന്നെ കിടപിടിക്കാൻ കഴിവുള്ള ദൈവസാന്നിധ്യമാണ് നാഗഗണം. വീടുകളിലും കാവുകളിൽ എല്ലാം ശില്പങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. നാഗ ക്ഷേത്രങ്ങളിൽ ചെന്ന് ചില വഴിപാടുകൾ നടത്തുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം കണ്ടെത്താനാകും.
അതുപോലെതന്നെ ഒരിക്കലും നാഗങ്ങളെ ഉപദ്രവിക്കരുത് ശല്യമായി കടന്നുവന്ന എടുത്ത് മാറ്റിവയ്ക്കുക എന്നല്ലാതെ ഉപദ്രവിക്കാൻ കൊല്ലാനോ ഒരിക്കലും ശ്രമിക്കരുത് ഇത് നിങ്ങൾക്ക് നാഗ ദോഷം വരുത്തിവയ്ക്കും. നാഗദൈവങ്ങൾക്ക് എല്ലാം മാസവും ആയില്യം നാൾ വരുന്ന ദിവസം മഞ്ഞൾ സമർപ്പിച് പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് വളരെയധികം ഉചിതമാണ്. ഇത് കുടുംബത്തിലെ അമ്മമാർ ചെയ്യുകയാണ് ഏറ്റവും ഉത്തമം. സാധിക്കുന്ന പോലെ ചെയ്യുന്നതുകൊണ്ട് ദോഷമില്ല. ഏറ്റവും ചുരുങ്ങിയത് വർഷത്തിൽ ഒരിക്കൽ എങ്കിലും ഈ വഴിപാട് നടത്തുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹം ഉണ്ടായിരിക്കും.