സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ആർത്തവം എന്നത്. ഇവരുടെ ലൈംഗികതയും ഗർഭധാരണത്തിനും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ആർത്തവം ശരിയായി നടക്കുക എന്നുള്ളത്. ശരിയായ രീതിയിൽ ആർത്തവം നടക്കാത്ത ആളുകൾക്ക് ഇൻഫെർട്ടിലിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് ആർത്തവം ശരിയായ രീതിയിൽ നടക്കാത്ത ആളുകളുടെ എണ്ണം വളരെയധികം കൂടി വന്നിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയിലും എല്ലാം വന്ന മാറ്റങ്ങളാണ്. ഇന്ന് നാം കൂടുതലും ശരീരത്തിന് അധികം നായാസം നൽകാത്ത രീതിയിലുള്ള ജോലികളാണ് ചെയ്യുന്നത്, എന്നതുകൊണ്ട് തന്നെ ശരീരം അധികം ആരോഗ്യകരമല്ലാത്ത രീതിയിലേക്ക് എത്തുകയും ഇത് ശരീരത്തിന് പല തരത്തിലുള്ള അവസ്ഥകളും ഒപ്പം ആർത്തവസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നു.
തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മറ്റൊരു കാരണമാണ് പിസിഒഡി. യൂട്രസിനകത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ പോലെ ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഡി എന്ന് പറയുന്നത്. പി സി ഒ ഡി മിക്കപ്പോഴും സ്ത്രീകളുടെ ആർത്തവത്തെ തടസ്സപ്പെടുത്താൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ പ്രശ്നങ്ങളുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ശരീര ഭാരം ഒരു 10% എങ്കിലും കുറയ്ക്കാനായാൽ ഇവരുടെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചെറിയ ഒരു രീതിയിൽ എങ്കിലും മാറ്റം സംഭവിക്കാൻ ഇടയുണ്ട്. ശരീരഭാരം കൂടുന്നതിനോട് സംബന്ധിച്ചാണ് പിസിഒഡി പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ശരീരഭാഗം എത്രത്തോളം കുറയ്ക്കാൻ സാധിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ആകും. ഇതിലൂടെ ഇൻഫെർട്ടിലിറ്റിക്കും തടയിടാൻ സാധിക്കുന്നു, എന്നതുകൊണ്ട് തന്നെ പരമാവധിയും ആർത്തവം ശരിയായ ക്രമത്തിൽ ആക്കാൻ ശ്രമിക്കുക.