ഒരു രൂപ പോലും ചെലവില്ലാതെ ഇനി ഗ്രോ ബാഗ് നിറക്കാം.

ഗ്രോ ബാഗ് നിറയ്ക്കുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. മിക്കപ്പോഴും അധികം ചിലവില്ലാതെ തന്നെ ഇത് ഫില്ല് ചെയ്യാൻ കഴിയും. എന്നാൽ ചില വിളകൾക്ക് നല്ലപോലെ വളങ്ങളും മറ്റും നമ്മൾ ചേർത്ത് ഗ്രോ ബാഗ് നിറക്കേണ്ടതായി വരാറുണ്ട്. എങ്കിൽ കൂടിയും കപ്പ ചേമ്പ് ചേന പയർ എന്നിങ്ങനെയുള്ള ചെടികൾ നടുന്നതിന് വേണ്ടി അധികം ചിലവില്ലാതെ ഗ്രോ ബാഗ് നിറക്കാൻ സാധിക്കും. ഇതിനായി ഗ്രോ ബാഗിന്റെ പോലും പണച്ചിലവില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിലുള്ള ഒരു ഗ്രോബാഗ് തയ്യാറാക്കുന്നതിനായി വീട്ടിലുള്ള പഴയ സിമന്റ് ചാക്ക് നമുക്ക് എടുത്ത് ഉപയോഗിക്കാവുന്നതാണ്. എടുക്കുമ്പോൾ ഇതിന്റെ താഴ്ഭാഗവും മുകൾഭാഗവും ഒരുപോലെ ഓപ്പൺ ആയ രീതിയിൽ മുറിച്ചെടുക്കേണ്ടതുണ്ട്.

ശേഷം ഇതിന്റെ ഒരു ഭാഗം കയറുകൊണ്ട് അല്ലെങ്കിൽ എന്തെങ്കിലും കൊണ്ട് കെട്ടി ഉറപ്പിച്ച് ചാക്ക് മറിക്കുക. ശേഷം ഇതിനകത്തേക്ക് പറമ്പിലും മറ്റും വേസ്റ്റ് ആയി കിടക്കുന്ന ചമ്മല വാഴയില പുല്ല് എന്നിവയെല്ലാം നിറച്ച് ഇതിലേക്ക് അല്പം മണ്ണിട്ട് വെക്കേണ്ട വിള വെച്ച് കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ ഗ്രോ ബാഗ് നിറക്കുകയാണ് എന്നുണ്ടെങ്കിൽ അല്പം പോലും പണം ചെലവില്ലാതെ നമുക്ക് ഗ്രോബാഗുകൾ നിറച്ചെടുക്കാവുന്നതാണ്. പറമ്പിലും മറ്റും വേസ്റ്റ് ആയി കിടക്കുന്നവ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും നാച്ചുറൽ ആയും ഏറ്റവും ആരോഗ്യകരവുമായ ഒരു ഗ്രോ ബാഗ് ആണ് സിമന്റ് ചാക്ക് കൊണ്ടുള്ള ചമ്മല നിറച്ച ഗ്രോ ബാഗ്. ആർക്കും ഇത് തയ്യാറാക്കി എടുക്കാം എന്നതാണ് പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *