ഹസ്തരേഖാശാസ്ത്രം സത്യമുള്ള ഒരു ശാസ്ത്രമാണ്. പണ്ട് കാലം മുതലേ നിലനിന്നു വന്നിരിക്കുന്ന ഒരു ജ്യോതിഷ ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം. ഈ ഹസ്തരേഖാശാസ്ത്രത്തിലൂടെ വിരലിന്റെ ആകൃതിയും കൈപ്പത്തിയുടെ ആകൃതിയും ഇതിലെ വരകളുടെ വലിപ്പവും നീളവും വച്ച് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടക്കാൻ പോകുന്നതും ഭൂതകാലത്ത് നടന്നിട്ടുള്ളതുമായ കാര്യങ്ങൾ പ്രവചിക്കാൻ ആകും. ഇത്തരത്തിൽ ഒരു രീതിയാണ് കൈവിരലുകളുടെ ആകൃതി വച്ചുകൊണ്ട് നിങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. സ്ത്രീകളുടേതാണെങ്കിൽ ഇടതുകയും പുരുഷന്മാരുടെതാണെങ്കിലും വലതു കൈയുമാണ് ഹസ്തരേഖ ശാസ്ത്രത്തിൽ നോക്കുന്നത്. പുറകിലേക്ക് അല്പം പ്രഷർ കൊടുക്കുകയാണെങ്കിൽ നല്ലപോലെ വളയുന്ന രീതിയിലുള്ള പെരുവിരലുകൾ ആണ് എന്നുണ്ടെങ്കിൽ ഇവർ സ്വന്തം കാര്യങ്ങളെക്കാൾ ഉപരി മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് പ്രാധാന്യം കൊടുത്ത് അത് പ്രാവർത്തികമാക്കാൻ സഹായിക്കുന്നവരായിരിക്കും. തങ്ങളെക്കാൾ ഉപരി മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നവർ ആയിരിക്കും.
പെരുവിരൽ അല്പം മാത്രം പുറകിലേക്ക് വളയുന്ന ആളുകളാണ് രണ്ടാമത്തെ കൂട്ടർ. ഇവർ ഏത് സാഹചര്യത്തിലും നിലനിന്നു പോകാൻ കഴിവുള്ള വ്യക്തികൾ ആയിരിക്കും. എത്രയൊക്കെ പ്രയാസം എറിയ സാഹചര്യങ്ങൾ ആണെങ്കിൽ കൂടെയും ഇത് തരണം ചെയ്യാനുള്ള ശക്തി അവർക്ക് ഉണ്ടായിരിക്കും. മൂന്നാമത്തെ കൂട്ടർ ആണെങ്കിൽ ഈ തള്ളവിരൽ അല്പം പോലും പുറകിലേക്ക് വളയാത്ത ആളുകൾ ആയിരിക്കും ഇവർ മനസ്സുകൊണ്ട് വളരെയധികം സ്ട്രോങ്ങ് ആയിട്ടുള്ളവർ ആയിരിക്കും. എത്ര കഠിനമായ സാഹചര്യം ആണെങ്കിലും ഫേസ് ചെയ്യാൻ ശക്തിയുള്ള മനസ്സ് ആയിരിക്കും അവർക്ക്. മറ്റുള്ളവരെക്കാൾ ഒരു സ്വന്തം ആഗ്രഹങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഇത് പ്രവർത്തികമാക്കാൻ പ്രവർത്തിക്കുന്നവർ ആയിരിക്കും ഇവർ.