പലർക്കും ഉള്ള ഒരു വലിയ ബുദ്ധിമുട്ടാണ് നടുവേദന. എന്നാൽ മിക്കപ്പോഴും നടുവേദനയുടെ കാരണം നട്ടെല്ലിനുള്ള പ്രശ്നങ്ങൾ മാത്രമായിരിക്കില്ല. നടുവേദന ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇത് ചിലപ്പോൾ സ്‌പൈനൽ കോഡിലുള്ള എന്തെങ്കിലും തകരാറാകാം. അല്ലെങ്കിൽ ഡിസ്കിന് അകത്തെ കശേരുക്കൾക്കുള്ള എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടും ആകാനിടയുണ്ട്. ഡിസ്ക് ചിലപ്പോൾ ഇതിന്റെ സ്ഥാനം തെറ്റി കിടക്കുന്നതും നടുവേദന ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ഇങ്ങനെ പലതരത്തിലാണ് നടുവേദന ഉണ്ടാകുന്ന അതുപോലെതന്നെ ചില വിറ്റാമിനുകളുടെ ഭാഗമായും നടുവേദന ഒരു വ്യക്തിക്ക് സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിൽ നടുവേദന വളരെ കാലം നീണ്ടുനിൽക്കുന്നുണ്ട് എങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ചിലപ്പോൾ സ്‌പൈനൽകോഡിൽ ഉണ്ടാകുന്ന കാൻസർ പോലുള്ള രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നടുവേദന സാധാരണമായി തള്ളിക്കളഞ്ഞ് ഇത് പെട്ടെന്ന് മാറ്റാൻ ആകാത്ത വിധം കോംപ്ലിക്കേഷൻ ഉണ്ടാക്കും. അതുകൊണ്ടുതന്നെ വേദനകളും പ്രശ്നങ്ങളും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഏതൊരു രോഗാവസ്ഥ ആണെങ്കിലും ഇതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ മാത്രമാണ് ഇതിനെ യഥാക്രമം ചികിത്സകൾ ചെയ്ത പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നുള്ളൂ. നേരം വൈകുംതോറും ലോകാവസ്ഥ കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാക്കുന്നു. ചില നടുവേദനകൾക്ക് ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ഫിസിയോതെറാപ്പികളും വഴി തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ചിലർക്ക് ഇഞ്ചക്ഷനുകളിലൂടെയാണ് ഇതിന് റിലാക്സേഷൻ ലഭിക്കുന്നത്, ചിലർക്ക് സർജറി ചെയ്യേണ്ടതായും വരാറുണ്ട്. നിങ്ങൾ ഏതുഘട്ടത്തിലാണ് നിൽക്കുന്നത് എന്ന് ഒരു ഡോക്ടറുടെ ചെക്കപ്പിലൂടെ മനസ്സിലാക്കിയാൽ മാത്രമാണ് ചികിത്സകളും ശരിയായ ക്രമത്തിൽ ചെയ്യാൻ സാധിക്കുന്നത്.