പൂ ഉണ്ടായ ശേഷം നുള്ളിക്കളയുന്ന ആ ഒരു കുഞ്ഞുതല മതി വലിയ ഒരു പൂന്തോട്ടം തന്നെ നമുക്കതിൽനിന്നും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പൂച്ചെടികൾക്ക് മാത്രമല്ല പഴച്ചെടികൾക്കും പച്ചക്കറി ചെടികൾക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നാൽ ഏറ്റവും കൂടുതൽ ഫലവത്തായിട്ടുള്ളത് പൂച്ചെടികൾക്കാണ്. ഈ സൂത്രം അധികം ചിലവൊന്നും ഇല്ലാതെ തന്നെ ചെയ്യാൻ സാധിക്കുന്നു എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി വീട്ടിൽ ബാക്കിയായി കളയുന്ന ഉള്ളി തൊലി മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഉള്ളിത്തോൽ ഉണക്കിപ്പൊടിച്ചും സൂക്ഷിക്കാം. അല്ലാതെ തന്നെയും ചെടികൾക്ക് ഉപയോഗിക്കാനും സാധിക്കും. ദിവസവും വീട്ടിൽ വേസ്റ്റ് ആയി വരുന്ന ഉള്ളിത്തോൽ അല്പം വെള്ളത്തിൽ ഇട്ട് എടുത്തു വയ്ക്കുക. ചീഞ്ഞ പരിവം ആകുമ്പോൾ ഇത് അരിച്ചെടുത്ത് അതേ അളവിൽ വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത്.
ഇലകൾ കരിയുന്നതിനും ചെടിക്ക് ചീച്ചിൽ വരുന്നത് തടയുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ ചെടികളുടെ പുതിയ ശാഖകൾക്ക് വേരുകൾ കിളിർപ്പിക്കുന്നതിനായി ഈ ഉള്ളിത്തോടുള്ള പ്രയോഗം വളരെയധികം പ്രയോജനകരമാണ്. ഇതിനുവേണ്ടി ഉള്ളിത്തോലിൽ ദിവസവും ഉള്ളത് മുഴുവനും വെയിലത്ത് ഉണക്കി മിക്സിയിൽ അടിച്ചു പൊടിച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ശേഷം ഇത്തരത്തിൽ തണ്ടുകൾ വേരുപിടിപിക്കാൻ വയ്ക്കുന്ന സമയത്ത് മണ്ണിൽ അതേ അളവിൽ മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇതിനോടൊപ്പം തന്നെ അല്പം ഡബ്ല്യുഡി സിയും ഒഴിച്ചുകൊടുക്കുകയാണെങ്കിൽ കൂടുതൽ ഫലം കിട്ടും. ആ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് ഈ ഉള്ളിത്തോൽ പ്രയോഗം എല്ലാ ചെടികൾക്ക് കീഴെയും ചെയ്യാവുന്നതാണ്.