വീട്ടിൽ പലത്തുള്ള ധനപരമായ ബുദ്ധിമുട്ടുകളും ഐശ്വര്യ കേടുകളും ഉണ്ടാകുന്ന സമയത്ത് നമുക്ക് ചെയ്യാൻ ആകുന്ന ചില പൊടിക്കൈകൾ ഉണ്ട്. കണ്ണീർ ദോഷങ്ങളും ദൃഷ്ടി ദോഷങ്ങളും ധനനഷ്ടങ്ങളും സർവ്വദോഷങ്ങളും ഇതുകൊണ്ട് മാറി കിട്ടുന്നുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ചെയ്തു നോക്കേണ്ടത് അത്യാവശ്യമാണ്. ഉറപ്പായും ഇതുകൊണ്ട് നല്ല മാറ്റം സംഭവിക്കും. ഏറ്റവും പ്രധാനമായും വീടിന്റെ കന്നിമൂല ശ്രദ്ധിക്കേണ്ടതുണ്ട്. തെക്കു പടിഞ്ഞാറ് മൂലയാണ് കന്നിമൂലയായ അറിയപ്പെടുന്നത്. ഈ ഭാഗത്ത് വീടിന്റെ കിടപ്പുമുറി വരുന്നതാണ് ഏറ്റവും ഉത്തമം. കന്നിമൂലയിൽ ഒരു ബൗളിലായി അല്പം കല്ലുപ്പ് സൂക്ഷിച്ചുവയ്ക്കുന്നത് വീട്ടിലെ സർവ്വദോഷങ്ങളും മാറുന്നതിനും ഐശ്വര്യം വന്നുചേരുന്നതിനും ഇടയാക്കുന്നു. അതുപോലെ തന്നെ വീട്ടിലെ നെഗറ്റീവ് എനർജികളെ നശിപ്പിക്കാനും ഈ കല്ലുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു.
ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വസ്തുവാണ് കല്ലുപ്പ് എന്നതുകൊണ്ട് തന്നെ നമ്മുടെ ഐശ്വര്യങ്ങൾ ഇതിലൂടെ വന്നുചേരുന്നു. കിടപ്പുമുറിയിലും പൂജാമുറിയിലും ഈ കല്ലുപ്പ് സൂക്ഷിക്കാവുന്നതാണ്. ഒപ്പം തന്നെ കുട്ടികൾക്ക് പഠനത്തിൽ നല്ലപോലെ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി പഠനമുറിയിലും ഒരു പാത്രത്തിലായി അല്പം കല്ലുപ്പ് സൂക്ഷിക്കുന്നത് ഉചിതമാണ്. കല്ലുപ്പ് മാത്രമല്ല ഉപയോഗിക്കാവുന്ന മറ്റൊരു വസ്തുവാണ് പച്ചക്കർപൂരം കല്ലുപ്പുകൊണ്ട് കിട്ടുന്ന അതേ ഗുണം തന്നെ പച്ചക്കർപൂരം സൂക്ഷിക്കുന്നതുകൊണ്ടും നമ്മുടെ വീടിന് ഉണ്ടാകുന്നു. വീട്ടിലെ നെഗറ്റീവ് എനർജികളെ നശിപ്പിക്കുന്നതിന് ഇത് സഹായകമാണ്. വീടിനുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ദോഷങ്ങളും മാറി നമ്മുടെ വീട്ടിൽ ഐശ്വര്യം വന്നുചേരാൻ ഈ വസ്തുക്കൾ വീടിന്റെ പല മൂലകളിൽ ആയി സൂക്ഷിക്കുന്നത് ഉത്തമമാണ്.