വൃക്ക രോകത്തിന്റെ മിക്കവാറും കാരണങ്ങൾ നമ്മുടെ വെള്ളം കുടിക്കുന്ന അളവിൽ ഉണ്ടാകുന്ന കുറവാണ്. ധാരാളമായി വെള്ളം കുടിക്കുക എന്നത് നല്ല ഒരു ആരോഗ്യസ്ഥിതി നടത്താൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ്. കിഡ്നി സ്റ്റോണിനെ കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കുന്നത് ഉചിതമാണ്. കാരണം പലപ്പോഴും കിഡ്നിയിൽ കല്ലുണ്ടാകുന്നതിനെ കാര്യമാക്കാതെ ഇതിന്റെ ലക്ഷണങ്ങൾ തള്ളിക്കളയുന്നത് മൂലം, മാരകമായ അവസ്ഥയിൽ എത്തി ഇതിനെ മാറ്റാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അടിവയറിന് അതികഠിനമായി വേദന, നടുവേദനഎന്നിവയെല്ലാം കിഡ്നിയിൽ കല്ലുണ്ടാകുന്നതിന്റെ പ്രഥമ ലക്ഷണങ്ങളാണ്. ഇതിനോടൊപ്പം തന്നെ മൂത്രത്തിന്റെ അളവിൽ ഉണ്ടാകുന്ന കുറവ്, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന സാഹചര്യം, മുത്രത്തിൽ രക്തത്തിന്റെ അംശം എന്നിവയെല്ലാം കിഡ്നി സ്റ്റോണിന്റെ മുൻ സൂചനകളാണ്. ഇത്തരത്തിലുള്ള ചെറിയ സൂചനകൾ ആണെങ്കിൽ കൂടിയും ഡോക്ടർസിനെ കണ്ട് രോഗം നിർണയിക്കേണ്ടത് നിങ്ങളുടെ ആരോഗ്യത്തിന് സംരക്ഷണത്തിന് അത്യാവശ്യമാണ്.
ഇനി ഏതൊക്കെ രീതിയിൽ കിഡ്നി കല്ലുണ്ടാകുന്നതിനെ തടയിടാം എന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ കിഡ്നിയിൽ കല്ലുണ്ടാകുന്നത് തടയാനാകും ഈ കൂട്ടത്തിൽ പെട്ട ചില ഭക്ഷണ വസ്തുക്കൾ ആണ് ചോക്ലേറ്റ്, ചായ, കാപ്പി എന്നിവയെല്ലാം. നട്സും ഈ കൂട്ടത്തിൽ തന്നെ പെടുന്നു. കാർബോഹൈഡ്രേറ്റ് ജ്യൂസുകളും, ഫ്രൂട്ട് ജ്യൂസുകളും പലതും ഒഴിവാക്കുന്നതും മൊത്തത്തിൽ കല്ലുണ്ടാകുന്നത് അല്ലെങ്കിൽ കിഡ്നിയിൽ കല്ലുണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. സാധാരണ വ്യക്തികൾ കുടിക്കുന്നതിനേക്കാളും അധികമായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഇത്തരത്തിൽ കിഡ്നി സ്റ്റോൺ ഉള്ളവരും, ഉണ്ടാകാൻ സാധ്യത ഉള്ളവരും, ഇനി വരാതിരിക്കാനും.