പ്രമേഹത്തിന് മരുന്നു കഴിക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ ഡോക്ടേഴ്സ് മിക്കപ്പോഴും ഇതിനോടൊപ്പം തന്നെ വിറ്റാമിൻ മരുന്നുകളും എഴുതാറുണ്ട്. എന്നാൽ ചില മരുന്നുകൾക്ക് അതിൽ തന്നെ വിറ്റാമിൻസ് അടങ്ങിയിരിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനമായും ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു കാര്യം പ്രമേഹത്തിന് ആയാലും ഏത് രോഗത്തിന് ആയാലും മരുന്നുകൾ കഴിക്കുമ്പോൾ ഇത് ശരീരത്തിൽ ഏൽക്കണമെങ്കിൽ നമ്മുടെ ശരീരത്തിൽ ആവശ്യമായ ചില വിറ്റാമിൻസും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഏറ്റവും പ്രധാനമായും മരുന്നുകൾ രൂപത്തിൽ അല്ലാതെ ഈ വിറ്റാമിനുകൾ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നല്ല രീതിയിലുള്ള വിറ്റാമിൻസ് നമുക്ക് ലഭിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ മരുന്നുകൾ രൂപത്തിലുള്ള വിറ്റാമിനുകൾ നമുക്ക് കഴിക്കേണ്ട ആവശ്യമില്ല.
അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ ഏതൊക്കെ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ടോ എന്നെല്ലാം മനസ്സിലാക്കിയിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. വിറ്റാമിനുകളുടെ കുറവ് ശരീരത്തിൽ ഉണ്ടാകുമ്പോൾ ഇതു മൂലവും മറ്റുപലരോകാവസ്ഥകൾ ഉണ്ടാകാനും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ പരമാവധിയും വൈറ്റമിനുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം വിറ്റാമിനുകൾ നമുക്ക് ലഭിക്കുന്നത് ഇലക്കറികളും പച്ചക്കറികളും പാല് മുട്ട എന്നിവയിൽ നിന്നും എല്ലാമാണ്. മാംസാഹാരത്തിൽ നിന്നും ഈ വിറ്റാമിനുകൾ നമുക്ക് ലഭിക്കുന്നുണ്ട് എങ്കിൽ പോലും ഇത് അമിതമായി കഴിക്കുന്നത് എപ്പോഴും ദോഷമാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ പരമാവധിയും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ദിവസവും ഒരു മുട്ട വെച്ച് കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ഒരുതരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നില്ല. ധാരാളമായി വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.