ഏറ്റവും കൂടുതലായും നോൺവെജ് ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഇലകളാണ് മല്ലിയിലയും പുതിന ഇലയും. എന്നാൽ മറ്റു പച്ചക്കറികളെക്കാളും കൂടുതലായും കടകളിൽ നിന്നും മേടിക്കുന്ന മല്ലിയിലയിലും പുതിനയിലയിലും വിഷാംശം കലർന്നിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മല്ലിയില പുതിനയില എന്നിവ കടകളിൽ നിന്നും മേടിക്കാതെ വീടുകളിൽ തന്നെ നട്ടുവളർത്തി ഉണ്ടാക്കുകയാണ് എന്നുണ്ടെങ്കിൽ വിഷരഹിതമായ ഇലകൾ നമുക്ക് ഉപയോഗിക്കാനാകും. ഇത്തരത്തിൽ മല്ലിയിലയും പുതിനയിലയും വളർത്തുന്നത് അത്ര ക്ലേശകരമായ ഒരു രീതിയൊന്നുമല്ല. ഇത് വളർത്തുന്നതിന് നമുക്ക് വീടുകളിൽ തന്നെ ഒരു അല്പം സ്ഥലം മാത്രം മതിയാകും. ഒരു ഗ്രോ ബാഗ് മാത്രം മതിയാകും അത്യാവശ്യത്തിന് മല്ലിയിലയും പുതിനയിലയും വളർത്തുന്നതിന്.
കടയിൽ നിന്നും മല്ലി പൊടിപ്പിക്കാൻ ആയി മേടിക്കുകയോ അല്ലെങ്കിൽ വളർത്തുന്നതിന് വേണ്ടി തന്നെ അല്പം മല്ലി മേടിച്ച് ഇതിനെ രണ്ടായി പിളർത്താം. മല്ലി നടുന്നതിന് വേണ്ടി മണ്ണ് ആദ്യമേ നല്ല പോലെ ഒരുക്കേണ്ടതുണ്ട്. രണ്ട് : ഒന്ന് എന്ന കണക്കിന് മണ്ണും തേയില വേസ്റ്റ് ഉപയോഗിക്കാം. തേയില വേസ്റ്റ് ഉപയോഗിക്കുമ്പോൾ നല്ലപോലെ കഴുകി ഉണക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവ രണ്ടും മിക്സ് ചെയ്ത മണ്ണിലേക്ക് രണ്ടായി പിളർത്ത മല്ലി പാകി കൊടുക്കാം ഒരു സ്പ്രേ ബോട്ടിൽ വെച്ച് മാത്രമാണ് ഇവ നനക്കാവൂ. അതുപോലെതന്നെ ഒരു ഗ്രോ ബാഗിൽ മണ്ണും പി എച്ച് ബൂസ്റ്ററും മിക്സ് ചെയ്തു, ഇതിലേക്ക് ചാകരി കമ്പോസ്റ്റും ചാണകപ്പൊടിയും മിക്സ് ചെയ്തു മല്ലി പാകി മുളപ്പിക്കാവുന്നതാണ്.