പലപ്പോഴും നമുക്ക് മാനസികമായി വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ് പ്രാക്ക് അല്ലെങ്കിൽ ശാപവാക്കുകൾ. മിക്ക സാഹചര്യങ്ങളും അറിവില്ലായ്മ കൊണ്ട് തെറ്റിദ്ധാരണകൾ കൊണ്ട് ആണ് ഇത്തരത്തിൽ ആളുകളെ പ്രാകുന്നത്. എന്നാൽ യഥാർത്ഥ കാരണം അറിയുമ്പോൾ അവർക്ക് മനസ്ഥാപം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ മറ്റു ചില ആളുകൾ ഇതിനുവേണ്ടി മാത്രമായി ജീവിക്കുന്നവരുണ്ട്. ചില അമ്മായിയമ്മുമാരുണ്ട് ഇത്തരത്തിൽ പ്രാകാൻ വേണ്ടി മാത്രമായി കരുതിയിരിക്കുന്നവർ. മറ്റ് ചില അയൽവക്കക്കാരും കാണാം ഇത്തരത്തിലുള്ള സ്വഭാവത്തിലുള്ളവർ. പ്രായമായവരാണ് ഏറ്റവും അധികം ഇത്തരത്തിലുള്ള പ്രാക്ക് ശാപവാക്കുകൾ എന്നിവയെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ശാപവാക്കുകൾ കേൾക്കുന്ന വ്യക്തികൾക്ക് വളരെയധികം മനോവിഷമം ഉണ്ടാകുന്നു.
ഇത് അവരുടെ ആ ദിവസത്തെ തന്നെ അല്ലെങ്കിൽ ആ കാര്യം ആലോചിച്ച് ആലോചിച്ച് അവരുടെ പ്രവർത്തികൾ ശരിയായ രീതിയിൽ വരാതെ വരികയും, എല്ലാ കാര്യങ്ങളിലും ഒരു താല്പര്യവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഗുരു ശാപമാണ് നിങ്ങൾക്ക് ഏറ്റിട്ടുള്ളത് എന്നുണ്ടെങ്കിൽ ഇതിന് പരിഹാരം ഒന്നുമാത്രമാണ് ഉള്ളത് ഏറ്റവും ചുരുങ്ങിയത് മൂന്ന് വിദ്യാർത്ഥികളുടെ എങ്കിലും പഠന ചിലവ് ഏറ്റെടുത്ത് നടത്തുക എന്നുള്ളത് മാത്രം. സ്ത്രീ ശാപമാണ് നിങ്ങൾക്ക് ഏറ്റിട്ടുള്ളത് എന്നുണ്ടെങ്കിൽ ദേവി ക്ഷേത്രങ്ങളിൽ ചെന്ന് മാപ്പപേക്ഷിച്ച പ്രാർത്ഥിച്ച് എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് ദേവിക്ക് 19 മാസം തുടർച്ചയായി മാസത്തിൽ ഒരു തവണ എന്ന കണക്കിന് നിവേദ്യം സമർപ്പിച്ച് പ്രാർത്ഥിക്കേണ്ടതാണ്. കൂടാതെ ചെറിയ കുട്ടികളുടെ ശാപവാക്ക് ആണെന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും സത്യമുള്ളതാണ് എന്നുണ്ടെങ്കിൽ ദേവിക്ക് പട്ട് സമർപ്പിച്ചു പ്രാർത്ഥിക്കാം.