ഓറഞ്ചും നാരകവും കുലകുത്തി കായ്ക്കുന്നതിന് ഇതൊന്നു മാത്രം കൊടുത്താൽ മതിയാകും.

വീട്ടുപറമ്പിൽ വളർത്താൻ ഏറ്റവും നല്ല ഒരു ചെടിയാണ് നാരകം നാരകം ചെറുനാരകവും ഉണ്ട് ഓറഞ്ച് ഉണ്ട്. ഓറഞ്ച് ആദ്യകാലങ്ങളിൽ എല്ലാം തണുപ്പുള്ള കാലാവസ്ഥയിൽ മാത്രം വിളയുന്ന ഒരു ഫലമായിരുന്നു എന്നാൽ ഇന്ന് ഇത് നമ്മുടെ വീട്ടുമുറ്റത്തും വിളയുന്ന ഒന്നായി മാറിയിരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിളകളെ പ്രത്യേകം പരിപാലനം നൽകേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എങ്കിൽ മാത്രമാണ് നല്ല രീതിയിൽ ഇവർ ഫലം നൽകുന്നുള്ളൂ. ഓറഞ്ച് മാത്രമല്ല നാരകവും നമുക്ക് വീട്ടിൽ വളർത്തിയെടുക്കാവുന്നതാണ്. വലിയ ഗ്രോ ബാഗുകളിലോ ചാർളിലോ ആയി വീടിന് മുകളിലെ ടെറസിലായും നമുക്ക് വളർത്തിയെടുക്കാം. ഇവയ്ക്ക് നല്ല രീതിയിലുള്ള വളങ്ങളും, കീടനാശിനികളും അതത് സമയങ്ങളിൽ യഥാക്രമം കൊടുക്കേണ്ടത് ഇവരുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

ഇവയ്ക്ക് വളരുന്നതിന് ആവശ്യമായ ജീവനുക്കളും ഒപ്പം നൽകേണ്ടതാണ്. നഴ്സറികളിൽ നിന്നും വേടിക്കുന്ന ഓറഞ്ച് തൈകളും നാരകത്തിന്റെ തൈകളും മറ്റൊരു വലിയ ഗ്രോ ബാഗിലേക്ക് ജാറുകളിലേക്ക് പറിച്ചു നടേണ്ടതാണ്. ഇങ്ങനെ നടുന്ന സമയത്ത് ചകിരി കമ്പോസ്റ്റും നല്ല മണ്ണും മിക്സ് ചെയ്തു ഇതിലേക്ക് ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും മിക്സ് ചെയ്ത് നല്ലപോലെ മണ്ണ് ഒരുക്കി വേണം ഈ പറിച്ചു നടുന്നത്. പറിച്ച് നട്ട ഉടനെ തന്നെ ഭാഗത്ത് 3 എംഎൽക്ക് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിച്ചുകൊടുക്കേണ്ടതും ഇവയുടെ വേരുകൾക്ക് നല്ല കരുത്തോടുകൂടി വളരുന്ന സാഹചര്യം ഒരുക്കുന്നു. എല്ലാമാസവും ഒരു സ്പൂൺ എപ്സം സോൾട്ട് ഇതിന്റെ കടഭാഗത്തായി ഇട്ടു കൊടുക്കുന്നതും ഉചിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *